മാധ്യമങ്ങള്‍ ദേശീയ ഐക്യത്തിന് ശ്രമിക്കണം: ഹമദ് രാജാവ്
text_fieldsമനാമ: പുരോഗതിയുടെയും പരിഷ്കരണത്തിൻെറയൂം വഴികളിലൂടെ നിശ്ചയ ദാ൪ഢ്യത്തോടെ രാജ്യം മുന്നോട്ട് പോകുമെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം തന്നെ സന്ദ൪ശിക്കാനത്തെിയ ബഹ്റൈൻ പത്ര പ്രവ൪ത്തക യൂണിയൻ ഭാരവാഹികളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്രപ്രവ൪ത്തക൪ രാജ്യത്തിനായി ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങളെ അങ്ങേയറ്റം വിലമതിക്കുന്നതായി അദ്ദേഹം പറഞ്ഞു. ദേശീയ ഐക്യം കാത്തുസൂക്ഷിക്കുന്നതിനും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നതിലും മാധ്യമ പ്രവ൪ത്തക൪ ജാഗരൂകരാണ്. പരസ്പര സഹകരണത്തിൻെറയൂം സ്നേഹത്തിൻെറയൂം അന്തരീക്ഷം സൃഷ്ടിക്കുകയും ഐക്യത്തോടെ മുന്നോട്ടുപോവുകയും ചെയ്യാൻ ബഹ്റൈൻ ജനതക്ക് കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. ഇതിന് എല്ലാ അ൪ഥത്തിലും പിന്തുണ നൽകുന്ന സമീപനമാണ് മാധ്യമപ്രവ൪ത്തക൪ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നത് സന്തോഷകരമാണ്. രാജ്യത്ത് സ്വതന്ത്ര സ്വഭാവത്തോട് കുടിയ പ്രസ്ക്ളബ് രൂപവത്കരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടു. നാം മുന്നോട്ടു വെക്കുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്തുന്ന ഒന്നായിരിക്കണം ഇതെന്നും അദ്ദേഹം ഓ൪മിപ്പിച്ചു.
ജനാധിപത്യം ശക്തിപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും പത്രപ്രവ൪ത്തകരുടെ പങ്കിനെ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫയും പ്രശംസിച്ചു. രാഷ്ട്രീയ, സാമ്പത്തിക, വിവരകൈമാറ്റ മേഖലയിൽ കുടുതൽ തുറസ്സുണ്ടാകണമെന്നാണ് സ൪ക്കാ൪ ആഗ്രഹിക്കുന്നത്. രാജ്യത്തിൻെറ സുരക്ഷയും ആഭ്യന്തര ഭദ്രതയും നിലനി൪ത്തുന്നതിനും അക്രമപ്രവ൪ത്തനങ്ങൾ നിരുൽസാഹപ്പെടുത്തുന്നതിനും മാധ്യമങ്ങളുടെ പങ്ക് നിസ്സീമമാണെന്നും പ്രധാനമന്ത്രി ഓ൪മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
