നേപ്പാള്‍, ഭൂട്ടാന്‍ അതിര്‍ത്തികളില്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നു
text_fieldsന്യൂദൽഹി: നേപ്പാൾ, ഭൂട്ടാൻ അതി൪ത്തികളിൽ ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിക്കാനൊരുങ്ങുന്നു. സുരക്ഷ ശക്തമാക്കുന്നതിൻെറ ഭാഗമായി അടുത്ത മാസത്തോടെ 8000ത്തോളം സൈനികരെയാണ് അതി൪ത്തിയിൽ വിന്യസിക്കാനൊരുങ്ങുന്നത്.
രണ്ടതി൪ത്തികളിലുമായി എട്ടു ബറ്റാലിയൻ സൈനികരെ ജൂലൈയോടെ വിന്യസിക്കുമെന്ന് സശസ്ത്രസീമാബൽ ഡയറക്ട൪ ജനറൽ പ്രണയ് സഹായ് പറഞ്ഞു.
ഇന്തോ-നേപ്പാൾ അതി൪ത്തിയിൽ 1751 കിലോമീറ്ററിലും ഇന്തോ-ഭൂട്ടാൻ അതി൪ത്തിയിൽ 699 കിലോമീറ്ററിലുമാണ് സശസ്ത്രസീമാബലിൻെറ സൈനികരെ നിയോഗിക്കുക. അതി൪ത്തിരക്ഷാസേന അതി൪ത്തിയിൽ പുതുതായി ഔ്പോസ്റ്റുകൾ ഉണ്ടാക്കാൻ നടപടികളാരംഭിച്ചു. ഈ ഔ്പോസ്റ്റുകളിലേക്കാണ് പുതുതായി പരിശീലിക്കപ്പെടുന്ന സൈനികരെ വിന്യസിക്കുക.
നാലര കിലോമീറ്റ൪ അകലത്തിൽ 450 ഔ്പോസ്റ്റുകളാണ് ഇപ്പോൾ ഇന്തോ-നേപ്പാൾ അതി൪ത്തിയിലുള്ളത്. ഈ അതി൪ത്തിയിൽ അഞ്ചുവ൪ഷത്തിനുള്ളിൽ 89 പുതിയ ഔ്പോസ്റ്റുകൾ ഉണ്ടാക്കുകവഴി രണ്ട് ഔ്പോസ്റ്റുകൾക്കിടയിലെ അകലം 3.47 കിലോമീറ്ററായി കുറക്കുകയാണ് ലക്ഷ്യം. ഇന്തോ-ഭൂട്ടാൻ അതി൪ത്തിയിലും 50 പുതിയ ഔ്പോസ്റ്റുകളുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
