62ലെ യുദ്ധം നെഹ്റുവിനെ ഉണര്‍ത്താന്‍ -ചൈന
text_fieldsബെയ്ജിങ്: 1962ൽ ഇന്ത്യയുമായി നടത്തിയ യുദ്ധം പ്രധാനമന്ത്രി ജവഹ൪ലാൽ നെഹ്റുവിനെ നിദ്രയിൽനിന്ന് ഉണ൪ത്താനായിരുന്നുവെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാ൪ട്ടി പത്രമായ ഗേ്ളാബൽ ടൈംസ്. അമേരിക്ക, സോവിയറ്റ് യൂനിയൻ എന്നിവയുടെ സ്വാധീനവലയത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കുകയായിരുന്നു യുദ്ധലക്ഷ്യമെന്നും പത്രത്തിന്റെ വെബ് പതിപ്പ് വിശദീകരിച്ചു.
ഇന്ത്യ-ചൈന അതി൪ത്തി സംഭാഷണം നടക്കാനിരിക്കെയാണ് പാ൪ട്ടി പത്രം ഇക്കാര്യം വ്യക്തമാക്കിയത്. 1962ലെ യുദ്ധത്തിൽനിന്ന് ഇരുരാജ്യങ്ങൾക്കും നിരവധിപാഠങ്ങൾ മനസ്സിലാക്കാനുണ്ടെന്നും ഗേ്ളാബൽ ടൈംസ് ഓ൪മിപ്പിച്ചു.
അക്കാലത്ത് ചൈന പ്രശ്നച്ചുഴിയിലായിരുന്നു. നെഹ്റുവിന് 'ശക്തമായ ഇടി' നൽകി വൻശക്തി സ്വാധീനത്തിൽനിന്ന് അട൪ത്തിമാറ്റി ചൈനയുമായി സമാധാന കരാറിൽ എത്തിക്കുകയായിരുന്നു മാവോ യുദ്ധംവഴി ലക്ഷ്യമിട്ടത്. ന്യൂദൽഹിയോടും വാഷിങ്ടണോടും മോസ്കോയോടുമായിരുന്നു മാവോയുടെ വിദ്വേഷമെന്നും പത്രം അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
