പാകിസ്താനോട് വാക്പോരിനില്ല -കൃഷ്ണ
text_fieldsന്യൂദൽഹി: മുംബൈ ഭീകരാക്രമണകേസിലെ പ്രതി അബു ജിൻഡാൽ വിഷയത്തിൽ പാക് ച്രതിനിധികളുമായി വാക് പോരിനില്ലെന്ന് വിദേശകാര്യമന്ത്രി എസ് .എം. കൃഷ്ണ.
28/11 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക് ആഭ്യന്തര മന്ത്രി റഹ്മാൻ മാലിക് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താനുമായി സഹകരണ നിലപാട് കൂടുതൽ മെച്ചപ്പെടുത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.
അബു ജിൻഡാലിനെ ചോദ്യംചെയ്തപ്പോൾ മുംബൈ ആക്രമണത്തിലെ പാക് ബന്ധം വെളിപ്പെട്ടെന്ന് ആഭ്യന്തര മന്ത്രി പി.ചിദംബരം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ മണിക്കൂറുകൾക്കകം പാക് ആഭ്യന്തര മന്ത്രിയായ റഹ്മാൻ മാലിക് ഇന്ത്യ നടത്തുന്നത് ഐ.എസ് .ഐക്കെതിരെയുള്ള ദുഷ്പ്രചാരണമാണെന്നും ഇന്ത്യക്കാരനായ അബു ജിൻഡാൽ പാകിസ്താനിലെത്തിയത് നിയമവിരുദ്ധമായിട്ടാണെന്നും പ്രതികരിച്ചിരുന്നു.
'സരബ്ജിത്തിനെ വിട്ടയക്കണം'
ന്യൂ ദൽഹി : പാക് ജയിലിൽ കഴിയുന്ന സരബ്ജിത്തിനെ വിട്ടയക്കണമെന്ന ്പാകിസ്താനോട് എസ്.എം. കൃഷ്ണ. സു൪ജിത്തിനെ വിട്ടയച്ച നടപടി സ്വാഗതംചെയ്ത കൃഷ്ണ സരബ്ജിത്തിന്റെ കാര്യത്തിലും ഈ പരിഗണനയുണ്ടാവണമെന്ന് അഭ്യ൪ഥിച്ചു.
ഈയിടെ സരബ്ജിത്തിന്റെ സഹോദരി കൃഷ്ണയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 1990ൽ പാകിസ്താനിൽ നടന്ന ബോംബാക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് ലാഹോ൪ ജയിലിൽ വധശിക്ഷ കാത്തിരിക്കുകയാണ് സരബ്ജിത്ത്. പാക് സ൪ക്കാ൪ വിട്ടയക്കുന്നത് സരബ്ജിത്തിനെയാണെന്നാണ് ലോക മാധ്യമങ്ങൾ പറഞ്ഞിരുന്നത് . എന്നാൽ, വിട്ടയക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പേരുതിരുത്തി പാക് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത് ഏവരെയും ഞെട്ടിച്ചിരുന്നു. പകരം നറുക്കുവീണത് പാക് ജയിലിൽ 30 വ൪ഷം പൂ൪ത്തിയാക്കിയ സു൪ജിത്തിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
