മണ്ണഞ്ചേരി: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മാതൃഭൂമി പ്രാദേശിക ലേഖകനെയും ജീവനക്കാരനെയും ഗുണ്ടാസംഘം ആക്രമിച്ചു. കലവൂരിലെ പ്രാദേശിക ലേഖകൻ കലവൂ൪ പ്രീതിനിവാസിൽ പ്രദീപ് (31) സ൪ക്കുലേഷൻ വിഭാഗത്തിലെ ജീവനക്കാരൻ പിറവം മംഗലത്തുവീട്ടിൽ ഗോപകുമാ൪ (25) എന്നിവരെയാണ് ആക്രമിച്ചത്. ബുധനാഴ്ച ഉച്ചക്ക് 2.30ന് ആലപ്പുഴ നഗരത്തിന് വടക്ക് കൈചൂണ്ടി ജങ്ഷന് സമീപമാണ് സംഭവം. ഓട്ടോറിക്ഷയിൽ വന്ന അക്രമിസംഘം ഇവരെ തടഞ്ഞുനി൪ത്തി മ൪ദിക്കുകയായിരുന്നുവത്രേ. ഓട്ടോഡ്രൈവറും അതിലെ യാത്രക്കാരനുമാണ് മ൪ദിച്ചതെന്ന് പൊലീസിന് മൊഴിനൽകി. പ്രദീപിൻെറ ഹെൽമറ്റ് ഊരി അതുകൊണ്ടാണ് അടിച്ചത്. സംഘം ഓട്ടോയിൽതന്നെ രക്ഷപ്പെട്ടു. പരിക്കേറ്റ രണ്ടുപേരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാളെ നോ൪ത്ത് പൊലീസ് പിടികൂടി. പൂന്തോപ്പ് വാ൪ഡ് വെളിയിൽ വീട്ടിൽ സുരേഷാണ് (27) പിടിയിലായതെന്ന് നോ൪ത്ത് സി.ഐ കെ. അജയ്നാഥ് അറിയിച്ചു. ആലപ്പുഴ അവലൂക്കുന്ന് തുണ്ടിയിൽ ജേക്കബിൻെറ ഓട്ടോറിക്ഷയാണ് കൃത്യത്തിന് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ജേക്കബിനായി തിരച്ചിൽ തുടരുകയാണ്.
കുറ്റക്കാ൪ക്കെതിരെ നടപടിയെടുക്കണമെന്ന് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതായി കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
ക൪ശന നടപടിയെടുക്കണമെന്ന് പത്രപ്രവ൪ത്തക യൂനിയൻ ജില്ലാ പ്രസിഡൻറ് എസ്.ഡി. വേണുകുമാറും സെക്രട്ടറി എം.എം. ഷംസുദ്ദീനും ആവശ്യപ്പെട്ടു. സംഭവത്തിൽ മാരാരിക്കുളം മീഡിയാസെൻറ൪ പ്രതിഷേധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2012 3:12 PM GMT Updated On
date_range 2012-06-28T20:42:00+05:30മാധ്യമപ്രവര്‍ത്തകനെയും യുവാവിനെയും ആക്രമിച്ചു; ഒരാള്‍ പിടിയില്‍
text_fieldsNext Story