അൽഅഹ്സ: ഈജിപ്ത് പ്രസിഡൻറായി പിതാവ് തെരഞ്ഞെടുക്കപ്പെട്ടതിൽ മകൻ ഡോ. അഹ്മദ് മുഹമ്മദ് മു൪സിക്ക് അതിരറ്റ ആഹ്ളാദം. ഡോ.മുഹ്മ്മദ് മു൪സിയുടെ മുത്ത മകനാണ് ഡോ. അഹ്മദ്. രണ്ട് വ൪ഷമായി അൽഅഹ്സയിലെ അൽമാനിഅ് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി സേവനം ചെയ്തുവരികയാണ്. വിജയവാ൪ത്ത അറിഞ്ഞയുടനെ പിതാവിനെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചതായി ഒരു പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ‘‘പിതാവിന് ദൈവിക സഹായമുണ്ടാകട്ടെ. ഈജിപ്തിലെ ജനങ്ങൾക്ക് അദ്ദേഹം ഏറ്റവും ഉത്തമനായൊരു പ്രതിനിധിയാകട്ടെ. രാജ്യത്തിനും നിവാസികൾക്കും ക്ഷേമത്തിനായി പ്രവ൪ത്തിക്കാൻ ദൈവം അദ്ദേഹത്തെ തുണക്കട്ടെ‘‘-ഡോ.അഹ്മദ് ആശംസിച്ചു. എന്നാൽ പിതാവിൻെറ സ്ഥാനലബ്ധിയോടെ സൗദി വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അൽഅഹ്സയിലെ ജോലി എനിക്ക് വലിയ സന്തോഷമാണ് തരുന്നത്. ഇവിടെ ഡോക്ടറായി സേവനം തുടരാനാണ് എനിക്ക് ആഗ്രഹം. ഇവിടത്തെ ജനങ്ങൾ വിനയവും സ്നേഹവും ഉള്ളവരാണെന്നും ഡോ.അഹ്മദ് പറഞ്ഞു. ഡോ. മുഹമ്മദ് മു൪സിയുടെ അഞ്ച് മക്കളിൽ മൂത്ത മകനായ ഡോ.അഹ്മദ് അടുത്തിടെയാണ് വിവാഹിതനായത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Jun 2012 10:57 AM GMT Updated On
date_range 2012-06-27T16:27:32+05:30പിതാവ് മുര്‍സിക്ക് പ്രാര്‍ഥനയുമായി ഡോ. അഹ്മദ്
text_fieldsNext Story