തൃക്കരിപ്പൂരില്‍ പൊലീസുകാര്‍ക്കെതിരെ കൈയേറ്റം; രണ്ടു പേര്‍ക്ക് പരിക്ക്
text_fieldsതൃക്കരിപ്പൂ൪ : പഞ്ചായത്ത് ഓഫീസ് പരിസരത്ത് വടക്കേ കൊവ്വലിൽ പൊലീസിന് നേരെ കൈയേറ്റം. കേസന്വേഷണവുമായി ബന്ധപ്പെട്ട് വിവരം ശേഖരിക്കാൻ എത്തിയ ചന്തരേ പൊലിസ് സ്റ്റേഷനിലെ രഘുനാഥ്(40), ഫിറോസ്(40) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഫിറോസിന് കൈത്തണ്ടയിലും രഘുവിന് നെഞ്ചിലും കഴുത്തിലുമാണ് പരിക്ക്. ഇവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി എട്ടരയോടെ ഓട്ടോയിൽ എത്തിയ പോലീസുകാ൪ റോഡരികിൽ കണ്ട യുവാവിൽ നിന്ന് വിവരങ്ങൾ ആരായുന്നതിനിടയിലാണ് 20 പേ൪ ഉൾപ്പെടുന്ന സംഘം ആക്രമിച്ചത്. പൊലിസുകാരാണെന്ന് മനസിലാക്കിയിട്ടും മ൪ദ്ദനം തുടരുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പതിനൊന്നിനാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നീലേശ്വരം സി.ഐ.സ്ഥലത്തത്തെി അന്വേഷണത്തിന് നേതൃത്വം നൽകുന്നു. പോലീസുകാരുടെ പടം എടുക്കാൻ മാധ്യമ പ്രവ൪ത്തകരെ അനുവദിച്ചില്ല. കേസിന്‍്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് പൊലിസ് പറഞ്ഞു.
വടക്കേ കൊവ്വൽ പ്രദേശത്ത് റോഡരികിൽ പാതിരാവരെ ഇരുന്ന് ശല്യം ഉണ്ടാക്കുന്ന ചെറുപ്പക്കാരാണ് സംഭവത്തിനു പിന്നിലെന്ന് പോലിസ് അറിയിച്ചു. തട്ടു കടയിൽ മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഇരു സംഘങ്ങൾ തമ്മിലുണ്ടായ സംഘ൪ഷത്തിൽ പൊലിസ് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.