രജീഷിന്റെ വെളിപ്പെടുത്തല്‍: സൂരജ് വധം പുനരന്വേഷിക്കാന്‍ പൊലീസ് കോടതിയില്‍ ഹരജി നല്‍കി
text_fieldsകണ്ണൂ൪: ബി.ജെ.പി പ്രവ൪ത്തകൻ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജ് വധക്കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂ൪ ഡിവൈ.എസ്.പി പി. സുകുമാരൻ ജില്ലാ സെഷൻസ് കോടതിയിൽ ഹരജി നൽകി. ടി.പി.
ചന്ദ്രശേഖരൻ വധക്കേസിൽ അറസ്റ്റിലായ ടി.കെ. രജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിന് ഹരജി നൽകിയത്.
കേസിൽ സി.പി.എം പ്രവ൪ത്തകരായ നിലവിലുള്ള പ്രതികൾ യഥാ൪ഥ പ്രതികളല്ലെന്ന് രജീഷ് മൊഴിയിൽ വ്യക്തമാക്കിയിരുന്നു. കൊലപാതകത്തിൽ പങ്കെടുത്തവരുടെ പേര് വിവരവും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഇതേ തുട൪ന്നാണ്, കേസ് അടുത്ത മാസം വിചാരണക്കെടുക്കാനിരിക്കെ വിചാരണ നി൪ത്തി പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയത്.
സി.പി.എം പ്രവ൪ത്തകരായ പി.കെ. ഷംസുദ്ദീൻ, പ്രഭാകരൻ മാസ്റ്റ൪, നെയ്യോത്ത് സജീവൻ, കെ.വി. പത്മനാഭൻ, മന്ദമ്പേത്ത് രാധാകൃഷ്ണൻ, പ്രകാശൻ, പുതിയ പുരയിൽ പ്രദീപൻ, യോഗേഷ്, ഷംജിത്ത്, തെക്കുമ്പാടൻ പ്രദീപൻ എന്നിവരെ പ്രതിചേ൪ത്താണ് നേരത്തേ കുറ്റപത്രം സമ൪പ്പിച്ചത്.
2005 ആഗസ്റ്റ് ഏഴിന് രാവിലെ 8.40നാണ് മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം സൂരജ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
