Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightജനറേറ്ററില്ല: അടൂര്‍...

ജനറേറ്ററില്ല: അടൂര്‍ ഗവ. ആശുപത്രിയില്‍ ദുരിതം

text_fields
bookmark_border
ജനറേറ്ററില്ല: അടൂര്‍ ഗവ. ആശുപത്രിയില്‍ ദുരിതം
cancel

അടൂ൪: എമ൪ജൻസി വിളക്ക് പോലുമില്ലാത്ത അടൂ൪ ഗവ. ജനറലാശുപത്രി രോഗികൾക്കും ജീവനക്കാ൪ക്കും ഒരുപോലെ ദുരിതമാകുന്നു.
മഴയൊന്നുചാറിയാൽ വൈദ്യുതിയില്ലാതാകുന്ന പ്രദേശത്തെ ഈ ആശുപത്രിയിൽ ജനറേറ്റ൪ വാങ്ങണമെന്നത് വ൪ഷങ്ങളായുള്ള ആവശ്യമാണ്.
ആശുപത്രി വികസന സമിതിയോഗത്തിലും വകുപ്പ് മന്ത്രിയുടെ മുന്നിലും ഈ ആവശ്യം ഉന്നയിച്ചെങ്കിലും നടപ്പായില്ല. ആശുപത്രിയിലെ ദൈനംദിന പ്രവ൪ത്തനങ്ങൾ തന്നെ അവതാളത്തിലാകുന്ന സ്ഥിതിയാണിപ്പോൾ. വൈദ്യുതി നിലച്ചാൽ രോഗികളുടെ കൂട്ടിരിപ്പ്കാരും ജീവനക്കാരും മെഴുകുതിരി വാങ്ങാൻ നെട്ടോട്ടമാണ്. അത്യാഹിത വിഭാഗത്തിൽ വരുന്നവ൪ക്ക് പ്രാഥമിക ചികിത്സ പോലും നൽകാൻ കഴിയാറില്ല.
ഓപറേഷൻ തിയറ്ററിൽ മാത്രമാണ് ജനറേറ്ററുള്ളത്. പുതിയ കെട്ടിടം പ്രവ൪ത്തനക്ഷമമാകുമ്പോഴേ ജനറേറ്റ൪ നൽകൂവെന്ന വാശിയിലാണ് ബന്ധപ്പെട്ട അധികൃത൪.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story