വെള്ളാരംകടവ് മേഖലയില്‍ കാട്ടാനകള്‍ കര്‍ഷകരെ വിറപ്പിക്കുന്നു
text_fieldsകൊല്ലങ്കോട് :വെള്ളാരൻകടവ് -മേച്ചിറ മേഖലയിൽ കാട്ടാനകൂട്ടം ക൪ഷകരെ വിറപ്പിക്കുന്നു. ആറുമാസത്തിലധികമായി വെള്ളാരൻകടവ്, മേച്ചിറ മേഖലയിലുള്ള ആറ് ആനകളാണ് പ്രദേശത്ത് കൃഷിനാശം വരുത്തുന്നത്. കുട്ടിയും മൂന്നുകൊമ്പനും രണ്ട് പിടിയുമാണ് സംഘത്തിലുള്ളത്. മേച്ചിറ അബ്ദുൽ മജീദിൻെറ അറുപതിലധികം കുലച്ച വാഴകൾ, ഏഴ് മാവ്, അഞ്ച് തെങ്ങ് എന്നിവ നശിപ്പിച്ചു. വേലായുധൻെറ 20 തെങ്ങുകൾ, പത്ത് മാവ് എന്നിവയും ഷംസുദ്ദീൻെറ മാവ്, സദാശിവൻെറ കമ്പിവേലിയുൾപ്പടെ തക൪ത്ത കാട്ടാനക്കൂട്ടം പത്തോളം തെങ്ങുകളും നശിപ്പിച്ചു.
വെള്ളൻെറ 150 വാഴകൾ, തെങ്ങ്, മാവ് എന്നിവയും നശിപ്പിച്ചു. കാട്ടാനക്കൂട്ടം പലകപ്പാണ്ടി കനാൽകടന്ന് ജനവാസമേഖലയോടടുത്ത തോട്ടങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്.
ആനകൾ കൃഷിസ്ഥലങ്ങളിൽ തമ്പടിച്ച് വിളകൾ നശിപ്പിക്കുന്നതായി ക൪ഷക൪ വനംവകുപ്പിന് നേരിട്ട് പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ല. കഴിഞ്ഞ വ൪ഷംഎലവഞ്ചേരി വഴവടിയിലും കൃഷി നശിപ്പിച്ചിരുന്നു. കാട്ടാനകളെ പറമ്പിക്കുളം കടുവാ സങ്കേതത്തിനകത്ത് കടത്തിവിടാൻ കുങ്കിയാനകളെ കൊണ്ടുവരണമെന്നാണ് ക൪ഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
