ഇന്നലെ ചികില്‍സ തേടിയത് 1,702 പേര്‍
text_fieldsപാലക്കാട്: ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ജില്ലയിൽ തിങ്കളാഴ്ച ആറ് പേരും മലമ്പനി ബാധിച്ച് മൂന്ന് പേരും വിവിധ സ൪ക്കാ൪ ആശുപത്രികളിൽ ചികിൽസയിൽ.
ടൈഫോയിഡ് ബാധിതരായി അഞ്ച് പേരും മഞ്ഞപ്പിത്തബാധയുമായി ഒരാളും ചികിൽസയിലുണ്ട്.
പനി പട൪ന്ന് പിടിക്കുന്ന ജില്ലയിൽ തിങ്കളാഴ്ച മാത്രം ചികിൽസക്കത്തെിയത് 1,702 പേരാണ്. 326 പേരിലാണ്വയറിളക്ക രോഗങ്ങൾ കണ്ടത്തെിയത്. കൊടുമ്പ്, മരുത റോഡ്, കിഴക്കഞ്ചേരി, മുതലമട എന്നിവിടങ്ങളിൽ ഒരാൾക്ക് വീതവും പുതുശേരിയിൽ രണ്ട് പേ൪ക്കുമാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുള്ളത്. ജില്ലയിൽ തിങ്കളാഴ്ച റിപ്പോ൪ട്ട് ചെയ്യപ്പെട്ട ടൈഫോയിഡ് കേസുകൾ അമ്പലപ്പാറ, അനങ്ങനടി, കോട്ടോപ്പാടം, പിരായിരി എിവിടിങ്ങളിലാണ്.
കടമ്പഴിപ്പുറത്ത് രണ്ടാൾക്കും ശ്രീകൃഷ്ണപുരത്ത് ഒരാൾക്കും മലേറിയ ബാധിച്ചിട്ടുണ്ട്. മുണ്ടൂരിലാണ് മഞ്ഞപ്പിത്തം. വയറിളക്ക രോഗികൾ കൂടുതൽ കൊപ്പത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
