Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകേരളത്തില്‍...

കേരളത്തില്‍ അറസ്റ്റിലായ ഒമാന്‍ പൗരന്‍ തിരിച്ചെത്തി

text_fields
bookmark_border
കേരളത്തില്‍ അറസ്റ്റിലായ ഒമാന്‍ പൗരന്‍ തിരിച്ചെത്തി
cancel

മസ്കത്ത്: സന്ദ൪ശകവിസയിൽ കേരളത്തിലത്തെി അനധികൃത റിക്രൂട്ടിങ് നടത്തിയെന്ന കുറ്റത്തിന് തിരുവനന്തപുരം പൂജപ്പുരയിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയേണ്ടിവന്ന ഒമാൻ പൗരൻ സ്വദേശത്ത് തിരിച്ചത്തെി. ഓരോലക്ഷം ഇന്ത്യൻ രൂപവീതം ജാമ്യം കെട്ടിവെച്ച് രണ്ടുപേരുടെ ആൾജാമ്യത്തിൻെറ അടിസ്ഥാനത്തിൽ കോടതി പാസ്പോ൪ട്ട് വിട്ടുകൊടുത്തതോടെയാണ് ഒമാനിലെ മുലദ സ്വദേശിയായ അബ്ദുൽഹമീദ് ആൽ ആബ്റിക്ക് നാട്ടിലേക്ക് തിരിച്ചത്തെനായത്. വ്യാഴാഴ്ച ഒമാനിൽ തിരിച്ചത്തെിയ ഇദ്ദേഹത്തിൻെറ കേസുമായി ബന്ധപ്പെട്ട നൂലാമാലകൾ ഇനിയും അവസാനിച്ചിട്ടില്ല. അധികൃത൪ ആവശ്യപ്പെട്ടാൽ ഇനിയും കേരളത്തിലേക്ക് തിരിച്ചുപോകേണ്ടി വരും. തൽകാലം അഭിഭാഷകനെ കാര്യങ്ങൾ ഏൽപിച്ചാണ് താൻ തിരിച്ചുവന്നതെന്ന് അബ്ദുൽഹമീദ് ആൽആബ്റി ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. ഇദ്ദേഹത്തിനൊപ്പം അറസ്റ്റിലായ മലയാളികളായ സഹപ്രവ൪ത്തക൪ക്ക് ജാമ്യം ലഭിച്ചെങ്കിലും ഇവരുടെ പാസ്പോ൪ട്ട് വിട്ടുകൊടുത്തിട്ടില്ല.
ജീവിതത്തിൽ നേരിടേണ്ടിവന്ന കടുത്ത പരീക്ഷണമായിപ്പോയി തൻെറ കേരളസന്ദ൪ശനമെന്ന് അദ്ദേഹം ഓ൪ത്തു. ഇന്ത്യയിലെ നിയമങ്ങൾ ക൪ശനമാണെന്നും നിയമത്തിന് മുന്നിൽ വിട്ടുവീഴ്ചകൾ കുറവാണെന്നും ബോധ്യപ്പെട്ടു. മന:പൂ൪വം നിയമം ലംഘിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല റിക്രൂട്ടിങിന് ശ്രമിച്ചത് എങ്കിലും നിയമത്തെ കുറിച്ച അറിവില്ലായ്മ തെറ്റിനെ ന്യായീകരിക്കില്ളെന്നും തിരിച്ചറിയാനായി. ഒരുകോണിൽ നിന്നും സഹായം ലഭിക്കുന്നില്ല എന്നത് തന്നെ ഏറെ നിരാശപ്പെടുത്തി. പക്ഷെ, മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേരിട്ട് സംസാരിക്കാനായാത് ഏറെ ഗുണം ചെയ്തു. കോടതിക്ക് തൻെറ നിരപരാധിത്വം ബോധ്യപ്പെട്ടതുകൊണ്ടാണ് ജാമ്യം ലഭിച്ചത്.
ദുരനുഭവമുണ്ടായെങ്കിലും മലയാളികളോട് തനിക്കുള്ള സ്നേഹത്തിലും ആദരവിലും കുറവ് വന്നിട്ടില്ല. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന നിരവധി പേരുള്ള സ്ഥലമാണ് ഇന്ത്യയും കേരളവും. അവ൪ക്ക് പരാമവധി സഹായം ചെയ്യാൻ അവസരം ലഭിക്കുമ്പോഴെല്ലാം താൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സഹപ്രവ൪ത്തകരായ പ്രവീൺകുമാ൪, അനിൽകുമാ൪ എന്നിവരുൾപ്പെടെ ഹോട്ടലിൽ നിന്ന് പൊലീസ് പിടികൂടിയ അഞ്ചുപേരുടെ പാസ്പോ൪ട്ട് ഇപ്പോഴും പിടിച്ചുവെച്ചിരിക്കുകയാണ്.
കഴിഞ്ഞമാസം 22നാണ് തിരുവന്തപുരത്ത് ഹോട്ടലിൽ റിക്രൂട്ടിങിനിടെ ഇദ്ദേഹത്തെയും സഹപ്രവ൪ത്തകരെയും പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്.
അലുമിനിയം ഫാബ്രിക്കേഷൻ, കാ൪പെൻററി ഷോപ്പ്, നി൪മാണകമ്പനി എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളുള്ള അബ്ദുൽഹമീദ് ആൽ ആബ്റി തൻെറ വിശ്വസ്തനും ഫോ൪മാനുമായ പ്രവീൺകുമാ൪ അവധിക്ക് പോകുന്നത് അറിഞ്ഞാണ് ഒപ്പം കേരളത്തിലേക്ക് തിരിച്ചത്. ഒമാനിലെ സ്ഥാപനങ്ങളിലെ ഒഴിവിലേക്ക് പ്രവീണിൻെറ ബന്ധുക്കളെയും നാട്ടുകാരെയും നിയമിക്കുന്നതിന് കൂടിക്കാഴ്ച നടക്കുന്നതിനിടെയാണ് അറസ്റ്റുണ്ടായത്.
റിക്രൂട്ട്മെൻറ് ആക്ട് പ്രകാരം മുൻകൂ൪ അനുമതിയില്ലാതെ വിദേശത്തേക്ക് ആളെ നിയമിക്കാൻ ഇൻറ൪വ്യൂ നടത്തിയാൽ അഞ്ചുവ൪ഷം വരെ തടവ് ലഭിക്കാം. പ്രൊട്ടക്ട൪ ഓഫ് എമിഗ്രൻസിൻെറ അനുമതിയില്ലാതെ അധികൃത റിക്രൂട്ടിങ് ഏജൻസിയല്ലാത്ത സ്ഥലത്ത് റിക്രൂട്ട്മെൻറ് നടപടികൾക്ക് ഇന്ത്യയിൽ അനുമതിയില്ല. അനധികൃത റിക്രൂട്ടിങ് നടക്കുന്നുവെന്ന സ്പെഷ്യൽബ്രാഞ്ച് പൊലീസ് നൽകിയ വിവരത്തിൻെറ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് ഇവരെ അറസ്റ്റ്് ചെയ്തത്.
തൻെറ ചിത്രമടക്കം അറസ്റ്റ് സംബന്ധിച്ച വാ൪ത്ത പത്രത്തിൽ വന്നതിനാൽ തിരിച്ചത്തെിയതോടെ സംഭവം തിരക്കി മലയാളി സുഹൃത്തുക്കൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.

Show Full Article
TAGS:
Next Story