തകരാറിലായ എയര്‍ ഇന്ത്യ എക്സ്പ്രസ് രണ്ടാം ദിവസവും പൊങ്ങിയില്ല; നിരാശരായി യാത്രക്കാര്‍
text_fieldsമനാമ: സാങ്കേതിക തകരാ൪ കാരണം ഞായറാഴ്ച റദ്ദാക്കിയ ബഹ്റൈൻ-ദോഹ-തിരുവനന്തപുരം-കൊച്ചി റൂട്ടിൽ സ൪വീസ് നടത്തുന്ന എയ൪ ഇന്ത്യ എക്സ്പ്രസ് വിമാനം രണ്ടാം ദിവസവും പൊങ്ങിയില്ല. ഇതുകാരണം ഹോട്ടലുകളിൽ കഴിയുന്ന തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള 101 യാത്രക്കാ൪ രണ്ടാം ദിവസവും ദുരിതത്തിലായി. ഈ വിമാനത്തിൽ യാത്ര ചെയ്യേണ്ട കേരളത്തിലേക്കുള്ള 75ഓളം യാത്രക്കാ൪ ദോഹയിലും കുടുങ്ങി. വിമാനം ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ പറന്നുയരുമെന്നാണ് ഏറ്റവും അവസാനം എയ൪ ഇന്ത്യ അധികൃത൪ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. ഭൂരിഭാഗം യാത്രക്കാരും ഹോട്ടലുകളിലാണുള്ളത്. ചില യാത്രക്കാ൪ കുട്ടികളുടെയും മറ്റും പ്രയാസം കണക്കിലെടുത്ത് വീടുകളിലേക്ക് മടങ്ങി. ബഹ്റൈനിൽനിന്ന് ഞായറാഴ്ച വൈകീട്ട് 6.45ന് പുറപ്പെടേണ്ട വിമാനം വൈകീട്ട് 5.30നു തന്നെ എയ൪പോ൪ട്ടിൽ എത്തിയിരുന്നു. നാട്ടിലേക്ക് പോകാനുള്ള പ്രതീക്ഷയോടെ ബോ൪ഡിങ് പാസ് വാങ്ങി ഫൈ്ളറ്റിൽ കയറിയിരുന്ന യാത്രക്കാ൪ക്ക് അപ്രതീക്ഷിതമായാണ് ഫൈ്ളറ്റിൽനിന്ന് ഇറങ്ങാനുള്ള നി൪ദേശം ലഭിക്കുന്നത്. പുറപ്പെടാനായി ഫൈ്ളറ്റ് മുന്നോട്ട് എടുക്കുമ്പോൾ പൈലറ്റിന് അപായ സിഗ്നൽ ലഭിക്കുകയും വിമാനത്തിനകത്തെ ലൈറ്റുകൾ അണയുകയും എ.സി ഓഫാവുകയും ചെയ്തു. പിന്നീട് യാത്രക്കാരെ വിമാനത്തിൽ ഇരുത്തി തകരാ൪ പരിഹരിക്കാനുള്ള ശ്രമം നടന്നു. രണ്ട് മണിക്കൂറോളം വിമാനത്തിൽ ഇരുത്തിയ ശേഷം യാത്ര പുറപ്പെടാനാകില്ളെന്ന് അറിയിച്ച് യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു. അപ്പോഴേക്കും കുടുംബങ്ങളോടൊപ്പമുണ്ടായിരുന്ന കുട്ടികളും വൃദ്ധൻമാരും തള൪ന്നിരുന്നു. ഫൈ്ളറ്റിലനിന്ന് ഹാൻഡ് ബാഗ് എടുക്കേണ്ടെന്ന് പറഞ്ഞതിനാൽ യാത്ര പുറപ്പെടുമെന്ന പ്രതീക്ഷയിൽ യാത്രക്കാ൪ എയ൪പോ൪ട്ടിലെ ലോഞ്ചിൽ ഇരുന്നു. എയ൪പോ൪ട്ടിലെ എഞ്ചിനിയ൪മാ൪ തകരാ൪ പരിഹരിച്ചപ്പോഴേക്കും പൈലറ്റുമാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞിരുന്നു. പിന്നീട് യാത്ര പുറപ്പെടാൻ അവ൪ വിസമ്മതിച്ചതോടെ യാത്ര അനിശ്ചിതത്വത്തിലായി. ഒടുവിൽ രാത്രി 10 മണിയോടെ ഫൈ്ളറ്റ് റദ്ദാക്കിയതായി അറിയിപ്പുണ്ടാവുകയും യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയുമായിരുന്നു. ഇതിനിടെ ഈ ഫൈ്ളറ്റിൽ കേരളത്തിൽനിന്ന് ദോഹയിലേക്ക് പോകാനുണ്ടായിരുന്ന യാത്രക്കാരെ ഇന്നലെ രാവിലെയുള്ള മറ്റ് ഫൈ്ളറ്റുകളിൽ കയറ്റി വിട്ടു.
ഇന്നലെ രാവിലെ 10 മണിയോടെ എയ൪പോ൪ട്ടിലേക്ക് പോകാൻ തയ്യാറായി നിൽക്കാനായിരുന്നു യാത്രക്കാ൪ക്ക് ആദ്യം ലഭിച്ച നി൪ദേശം. 12 മണിയോടെ ഫൈ്ളറ്റ് പുറപ്പെടുമെന്നും അറിയിച്ചിരുന്നു. കുറച്ചു സമയത്തിന് ശേഷം സമയം മാറ്റിയതായി അറിയിപ്പ് വന്നു. വൈകീട്ട് ആറ് മണിയോടെ എയ൪പോ൪ട്ടിൽ എത്തിക്കുമെന്നും രാത്രി 10 മണിയോടെ വിമാനം പുറപ്പെടുമെന്നുമായിരുന്നു അറിയിപ്പ്. ഉച്ചക്ക് ശേഷമാണ് വിമാനം ഇന്നലെയും പുറപ്പെടില്ളെന്ന് അറിയിപ്പുണ്ടായത്. ഈ സമയത്തൊക്കെ ഹോട്ടലിൽ പ്രതിഷേധിക്കാൻ പോലുമാകാതെ നിസ്സഹായരായി നിൽക്കുകയായിരുന്നു യാത്രക്കാ൪. ഇന്നലെ വൈകീട്ട് കോഴിക്കോട്ട് നിന്നുവന്ന എയ൪ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ എഞ്ചിനിയ൪മാ൪ പരിശോധിച്ച് യാത്രാനുമതി നൽകാനുണ്ടായിരുന്നതിനാലാണ് വിമാനം ഇന്നലെയും പുറപ്പെടാൻ കഴിയാതിരുന്നതെന്നാണ് എയ൪ ഇന്ത്യ അധികൃതരുടെ വിശദീകരണം. തിരുവനന്തപുരത്തേക്കുള്ള വിമാനം പൈലറ്റുമാരുടെ സമരം കാരണം റദ്ദാക്കിയതിനാലാണ് ഞായറാഴ്ച ദോഹ-കോഴിക്കോട്-കൊച്ചി സെക്ടറിൽ സ൪വീസ് നടത്തിയിരുന്ന വിമാനം തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഈ വിമാനമാണ് തകരാ൪ സംഭവിച്ചതിനെ തുട൪ന്ന് റദ്ദാക്കിയത്. അതേസമയം, കോഴിക്കോട് റൂട്ടിലോടുന്ന വിമാനം ഇന്നലെയും സാധാരണ പോലെ സ൪വീസ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
