റമദാനില്‍ പള്ളികള്‍ക്ക് പെരുമാറ്റച്ചട്ടം
text_fieldsറിയാദ്: റമദാൻ വ്രതമാസത്തിൽ പള്ളികളിൽ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെക്കുറിച്ച് പ്രഭാഷക൪ (ഖത്തീബുമാ൪)ക്കും ബാങ്ക്വിളിക്കുന്നവ൪ (മുഅദ്ദിനുമാ൪)ക്കും ഇസ്ലാമികകാര്യ മന്ത്രാലയം മാ൪ഗനി൪ദേശം പുറപ്പെടുവിച്ചു. മന്ത്രാലയത്തിൻെറ അനുമതിയില്ലാതെ പള്ളി ഇമാമുമാ൪ പകരക്കാരെ വെക്കുന്നത് അനുവദിക്കില്ളെന്ന് മന്ത്രാലയത്തിൻെറ റിയാദ് മേഖല ഡയറക്ട൪ ശൈഖ് അബ്ദുല്ല മുഫ്ലിഹ് ആലുഹാമിദ് അറിയിപ്പിൽ വ്യക്തമാക്കി. മന്ത്രാലയത്തിൻെറ അനുമതി ലഭിക്കാത്ത തലസ്ഥാനനഗരിയിലെ പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് പുറമെയുള്ള ലൗഡ്സ്പീക്കറുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. പള്ളിയങ്കണങ്ങളിൽ മാത്രമേ അവ ഉപയോഗിക്കാൻ അനുവാദമുള്ളൂ. എന്നാൽ തൊട്ടടുത്ത പള്ളികളിൽ നമസ്കരിക്കുന്നവ൪ക്ക് അലോസരം സൃഷ്ടിക്കാത്തവിധം വലിയ പള്ളികളിൽ പുറത്ത് നാല് ലൗഡ് സ്പീക്കറുകൾ വരെ പ്രവ൪ത്തിപ്പിക്കാം. മൊബൈൽജാമറുകൾ പള്ളികളിൽ സ്ഥാപിക്കുന്നതും മന്ത്രാലയം വിലക്കിയിട്ടുണ്ട്. ഉംറ ചെയ്യുന്നതിനോ മക്കയിൽ ചെലവഴിക്കുന്നതിനോ റമദാനിലെ അവസാന പത്ത് നാളുകളിൽ പള്ളികളിലെ ജോലികൾ നിറുത്തിവെക്കുന്നത് അനുവദിക്കില്ല. മന്ത്രാലയത്തിൽനിന്നു മുൻകൂട്ടി അനുമതി വാങ്ങാതെ പള്ളികളിൽ പ്രഭാഷണങ്ങളും സന്മാ൪ഗോപദേശ ക്ളാസുകൾ നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. പള്ളികളിൽ യാചന അനുവദിക്കരുതെന്ന് പള്ളിജീവനക്കാരോട് പ്രത്യേകം നി൪ദേശിച്ചു. എല്ലാനമസ്കാര സമയങ്ങളിലും ഇമാമുമാ൪ പള്ളിയിലുണ്ടാകണം, പള്ളിയുടെ പവിത്രതയും ആദരവും സൂക്ഷിക്കപ്പെടണം, റമദാൻ മാസത്തിൽ പ്രഭാതനമസ്കാരം മുതൽ രാത്രിനമസ്കാര സമയം വരെ പള്ളികൾ ആരാധനക്കായി സന്ദ൪ശക൪ക്ക് തുറന്നുകൊടുക്കണമെന്നും ഒഴിവാക്കാനാകാത്ത കാര്യങ്ങൾക്കല്ലാതെ റമദാൻ മാസം ലീവെടുക്കരുതെന്നും പള്ളിജീവനക്കാ൪ക്ക് നി൪ദേശം നൽകിയിട്ടുണ്ടെന്നും ശൈഖ് അബ്ദുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
