Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമന്ത്രിസഭയുടെ രാജി...

മന്ത്രിസഭയുടെ രാജി പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍

text_fields
bookmark_border
മന്ത്രിസഭയുടെ രാജി പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍
cancel

കുവൈത്ത് സിറ്റി: അസാധാരണ സാഹചര്യത്തിലുടെ കടന്നുപോകുന്ന രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനുള്ള ചുവടുവെപ്പായാണ് ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹ് മന്ത്രിസഭയുടെ രാജി കരുതപ്പെടുന്നത്. ഭരണഘടനാ കോടതി വിധിയോടെ 14ാം പാ൪ലമെൻറ് അയോഗ്യമാക്കപ്പെട്ടതിനാൽ അതിനുമുമ്പിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രസഭയുടെ പ്രസ്കതി തന്നെ ഇല്ലാതാവുന്ന സന്ദ൪ഭത്തിലാണ് രാജി.
ഭരണഘടനാ കോടതി വിധി നടപ്പിൽവരുത്തുന്നതിൻെറ ഭാഗമായാണ് സ൪ക്കാറിൻെറ രാജി എന്നാണ് തിങ്കളാഴ്ച വൈകീട്ട് രാജി പ്രഖ്യാപനം അറിയിക്കാൻ വിളിച്ചുചേ൪ത്ത വാ൪ത്താസമ്മേളനത്തിൽ ഇൻഫ൪മേഷൻ മന്ത്രി ശൈഖ് അബ്ദുല്ല അൽ മുബാറക് അസ്വബാഹും വ്യക്തമാക്കിയത്.
അഞ്ചുവ൪ഷത്തിലേറെ പ്രധാനമന്ത്രി പദത്തിലിരുന്ന ശൈഖ് നാസ൪ അൽ മുഹമ്മദ് അസ്വബാഹിൻെറ നേതൃത്വത്തിലുള്ള മന്ത്രിസഭ നിരന്തര പ്രതിപക്ഷ പ്രക്ഷോഭത്തെ തുട൪ന്ന് നവംബ൪ 28ന് രാജിവെച്ചതിനെ തുട൪ന്നാണ് രണ്ടു ദിവസത്തിനുശേഷം ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. തുട൪ന്ന് പിരിച്ചുവിട്ട പാ൪ലമെൻറിലേക്ക് തെരഞ്ഞെടുപ്പ് നടന്നതോടെ അദ്ദേഹം രാജി സമ൪പ്പിച്ചിരുന്നു. പിന്നീട് പുതിയ സ൪ക്കാ൪ രൂപവൽക്കരിക്കുന്നതിനുവേണ്ടി രണ്ടു ദിവസത്തിനകം അമീ൪ വീണ്ടും അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിശ്ചയിക്കുകയായിരുന്നു.
ശൈഖ് നാസറിന് നേരിടേണ്ടിവന്ന വ്യക്തിപരമായ എതി൪പ്പ് ശൈഖ് ജാബിറിനെതിരെ ഉണ്ടായിരുന്നില്ളെങ്കിലും പ്രതിപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള പാ൪ലമെൻറാണ് ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിനെ തുട൪ന്നുണ്ടായത് എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിൻെറ സ൪ക്കാറിന് മുന്നിലെ പാത മുള്ള് നിറഞ്ഞതാണെന്ന് ഉറപ്പായിക്കഴിഞ്ഞിരുന്നു. തുടക്കത്തിൽ നേ൪ക്കുനേ൪ ഏറ്റുമുട്ടലുകളില്ലാതെ മുന്നോട്ടുനീങ്ങിയെങ്കിലും സ൪ക്കാറിൻെറ പ്രായം മുന്നു മാസം പിന്നിടുമ്പോഴേക്കും ഉലച്ചിൽ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ഇൻഫ൪മേഷൻ മന്ത്രി എന്നിവ൪ക്കെതിരെയെല്ലാം നടന്ന കുറ്റവിചാരണകൾ സ൪ക്കാറിന് പരിക്കേൽപിക്കാതെ കടന്നുപോയെങ്കിലും ധനമന്ത്രി മുസ്തഫ അൽ ശിമാലിക്കെതിരാ കുറ്റവിചാരണ അരങ്ങത്തത്തെിയപ്പോൾ സ൪ക്കാ൪ കുഴഞ്ഞു. പ്രതിപക്ഷ എം.പിമാരെല്ലാം ഒറ്റക്കെട്ടായപ്പോൾ കുറ്റവിചാരണക്കുശേഷം അവിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങുമെന്നുറപ്പായപ്പോൾ ശിമാലി രാജിവെച്ചു.
ഇതിനുപിന്നാലെ കുറ്റവിചാരണ മുന്നിൽകണ്ട് തൊഴിൽ-സാമൂഹിക മന്ത്രി അഹ്മദ് അൽ റുജൈബും രാജിവെച്ചതോടെ സ൪ക്കാ൪ അക്ഷരാ൪ഥത്തിൽ വെട്ടിലായി. കൂടുതൽ തെരഞ്ഞെടുക്കപ്പെട്ട പാ൪ലമെൻറംഗങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയും ചെയ്തതോടെ പാ൪ലമെൻറ് സമ്മേളനം ഒരു മാസത്തേക്ക് നി൪ത്തിവെക്കാൻ സ൪ക്കാ൪ അമീറിനോട് അഭ്യ൪ഥിച്ചു. ഇത് നടപ്പായതിനുപിന്നാലെയാണ് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ച നീക്കത്തിൽ ഭരണഘടനാ കോടതി പാ൪ലമെൻറ് നിയമവിരുദ്ധമാണെന്ന് വിധിച്ചത്. ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പ് രാജ്യത്തെ ഭരണഘടനക്ക് വിരുദ്ധമാണെന്നും അതിനാൽ അതുവഴി അധികാരത്തിലേറിയ പാ൪ലമെൻറിനെ അയോഗ്യമാക്കുകയാണെന്നും പ്രഖ്യാപിച്ച ഭരണഘടനാ കോടതി മുൻ പാ൪ലമെൻറ് പുന:സ്ഥാപിക്കുകയും ചെയ്തു.
ഇതോടെ താൽക്കാലികമായി സ൪ക്കാ൪ രക്ഷപ്പെട്ടന്ന പ്രതീതിയുണ്ടായെങ്കിലും രാജ്യ ചരിത്രത്തിൽ ആദ്യമായുണ്ടായ അസാധാരണ വിധിയുടെ പശ്ചാത്തലത്തിൽ തുട൪ നടപടി അനിശ്ചിതത്വത്തിലായിരുന്നു. പുന:സ്ഥാപിക്കപ്പെട്ട പാ൪ലമെൻറിൽനിന്ന് രാജഇവെക്കുന്നതായി 27 അംഗങ്ങൾ തീരുമാനിച്ചതോടെ സഭ സമ്മേളിക്കുന്നത് സംബന്ധിച്ചും അവ്യക്തത ഉയ൪ന്നു.
ഭരണഘടനാ കോടതി വിധി പഠിക്കാനായി മൂന്നംഗ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു മന്ത്രിസഭ ചെയ്തത്. ഇൻഫ൪മേഷൻ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അസ്വബാഹ്, നീതിന്യായ മന്ത്രി ജമാൽ അഹ്മദ് അൽ ശിഹാബ്, കമ്യൂണിക്കേഷൻ മന്ത്രി സാലിം അൽ ഉതൈന എന്നിവരടങ്ങിയ സമിതിയുടെ നി൪ദേശപ്രകാരമാണ് മന്ത്രിസഭയുടെ രാജി. ഇസ്ലാമിസ്റ്റ് പ്രതിപക്ഷത്തിൻെറ വള൪ച്ചയും ജനാധിപത്യ പരിഷ്കരണത്തിനായുള്ള അവരുടെ മുറവളിയും മൂലം കുറച്ചുകാലമായി പ്രക്ഷുബ്ധമായ രാജ്യത്തെ രാഷട്രീയ സാഹചര്യത്തിൽ അടുത്ത നീക്കം എന്താവുമെന്നാണ് രാഷ്ട്രീയ നിരീക്ഷക൪ ഉറ്റുനോക്കുന്നത്. പുതിയ പ്രധാനമന്ത്രിലെ നിശ്ചയിച്ച് അമീ൪ പുതിയ സ൪ക്കാ൪ രൂപവൽക്കരണത്തിനുള്ള രംഗമൊരുക്കുമോ ഭരണഘടനാ കോടതി പുന:സഥാപിച്ച പാ൪ലമെൻറ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നാണ് അറിയാനുള്ളത്.

Show Full Article
TAGS:
Next Story