എ.ടി.എം തട്ടിപ്പ്: പണാപഹരണ രീതിയില്‍ ബാങ്കിങ് രംഗത്ത് ഞെട്ടല്‍
text_fieldsകൊല്ലം: വിവിധ സംസ്ഥാനങ്ങളിൽ എ.ടി.എം കാ൪ഡ് വഴി തട്ടിപ്പ് നടത്തിയ സംഘത്തിൻെറ വിദഗ്ധമായ പ്രവ൪ത്തനരീതിയിൽ ബാങ്കിങ് രംഗത്തുള്ളവ൪ക്കടക്കം അമ്പരപ്പ്. എ.ടി.എം മെഷീൻെറ സാങ്കേതിക വിദ്യയിലെ പോരായ്മകൾ മുതലെടുത്താണ് ഒന്നരവ൪ഷത്തോളമായി സംഘം കോടികൾ കൈക്കലാക്കി വന്നത്. തട്ടിപ്പിന് ബാങ്കുകളുടെ കസ്റ്റമ൪കെയ൪ സ൪വീസും ഇവ൪ ദുരുപയോഗം ചെയ്തു.
എ.ടി.എം കൗണ്ടറിലെത്തി ശരാശരി 10,000 രൂപ പിൻവലിക്കാൻ ബട്ടണമ൪ത്തുന്നു. പുറത്തുവരുന്ന നോട്ടുകളിൽ ഒരെണ്ണം ഒഴികെയുള്ളവ എടുക്കുന്നു. മെഷീനിൽ ശേഷിക്കുന്ന നോട്ട് നിശ്ചിത സെക്കൻഡുകൾക്കകം തിരികെ മെഷീനുള്ളിലേക്ക് പോവും. ഇങ്ങനെ ഒരു നോട്ട് തിരികെ പോയാലും ഇടപാട് നടന്നില്ലെന്നാണ് മെഷീൻ കണക്കാക്കുക.
തുട൪ന്ന് ബാങ്കിൻെറ കസ്റ്റ൪മാ൪ കെയറിൽ വിളിച്ച് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അക്കൗണ്ടിൽ ഈ തുക കുറവാണെന്നും അറിയിക്കും. തുട൪ന്ന് മിക്കപ്പോഴും അടുത്ത ദിവസം തന്നെ ബാങ്ക് 10,000 രൂപ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.
തിരികെ അകത്തുപോവുന്ന നോട്ട് ശരിയായി തിട്ടപ്പെടുത്താൻ സാങ്കേതിക സംവിധാനം ഇല്ലാത്തതാണ് തട്ടിപ്പുകാ൪ക്ക് തുണയായത്. ഇത്തരം തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെതുട൪ന്ന് നിലവിൽ നോട്ടുകൾ മെഷീനുള്ളിലേക്ക് പോവുന്ന രീതി ബാങ്കുകൾ പിൻവലിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
