ഏഴാം നമ്പറിന് സമയമായില്ലെന്ന് കഗാവ
text_fieldsലണ്ടൻ: മാഞ്ചസ്റ്റ൪ യുനൈറ്റഡിൻെറ വിഖ്യാതമായ ഏഴാം നമ്പ൪ കുപ്പായം ഇപ്പോൾ താൻ അ൪ഹിക്കുന്നില്ലെന്ന് പുതുതായി ടീമിലെത്തിയ ജാപ്പനീസ് മിഡ്ഫീൽഡ൪ ഷിൻജി കഗാവ. ഈ ബഹുമതി സ്വീകരിക്കുംമുമ്പ് മാഞ്ചസ്റ്ററിൽ തൻെറ കഴിവു തെളിയിക്കുകയാണ് ലക്ഷ്യമെന്നും 17 ദശലക്ഷം പൗണ്ടിന് ജ൪മൻ ക്ളബായ ബൊറൂസിയ ഡോ൪ട്മുണ്ടിൽനിന്ന് കൂടുമാറിയെത്തിയ 23കാരൻ വ്യക്തമാക്കി. ജോ൪ജ് ബെസ്റ്റ്, എറിക് കൻേറാണ, ഡേവിഡ് ബെക്കാം, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ പ്രതിഭാധന൪ അണിഞ്ഞ ഏഴാംനമ്പ൪ കുപ്പായം താൻ നിരസിച്ചതായി കഗാവതന്നെയാണ് വെളിപ്പെടുത്തിയത്. വ്യക്തിപരമായി താൽപര്യമുള്ള മറ്റേതെങ്കിലും നമ്പ൪ മതിയെന്നാണ് കഗാവയുടെ പക്ഷം. ഡോ൪ട്മുണ്ടിൽ ജപ്പാൻ താരത്തിൻെറ നമ്പ൪ 23 ആയിരുന്നു. കഴിഞ്ഞ സീസണിൽ യുനൈറ്റഡിൻെറ ഏഴാംനമ്പ൪ ജഴ്സി അണിഞ്ഞ മൈക്കൽ ഓവന് പുതുസീസണിൽ ക്ളബ് വിടുതൽ നൽകിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററിലെത്തി വൈദ്യപരിശോധന അടക്കമുള്ള നടപടിക്രമങ്ങൾ പൂ൪ത്തിയാക്കിയ കഗാവ നാലു വ൪ഷത്തെ കരാറിലാണ് ഒപ്പുചാ൪ത്തിയത്. ലോകത്തെ ഏറ്റവും മികച്ച ലീഗായ പ്രീമിയ൪ ലീഗിൽ, വമ്പൻ ക്ളബായ മാഞ്ചസ്റ്റ൪ യുനൈറ്റഡിന് കളിക്കുന്നത് ഏറെ താൽപര്യത്തോടെയണ് ഉറ്റുനോക്കുന്നതെന്ന് കഗാവ പറഞ്ഞു. ഓൾഡ് ട്രാഫോ൪ഡ് സ്റ്റേഡിയത്തിൽ യുനൈറ്റഡിനുവേണ്ടി ആദ്യഗോൾ നേടുകയെന്നത് തൻെറ സ്വപ്നമാണെന്നും കഗാവ കൂട്ടിച്ചേ൪ത്തു. മികച്ച പന്തടക്കവും ഗോളിലേക്ക് ഉൾക്കാഴ്ചയുമുള്ള കഗാവയുടെ ശൈലി യുനൈറ്റഡിനു ചേ൪ന്നതാണെന്നും ടീമിൽ ഗുണപരമായ മാറ്റംവരുത്താൻ അവൻെറ സാന്നിധ്യം സഹായകമാകുമെന്നും കോച്ച് അലക്സ് ഫെ൪ഗൂസൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
