ബെറ്റിസ് താരം മികി റോക്ക് അന്തരിച്ചു
text_fieldsബാഴ്സലോണ: സ്പാനിഷ് ക്ളബായ റയൽ ബെറ്റിസിൻെറ ഡിഫൻസിവ് മിഡ്ഫീൽഡ൪ മികി റോക്ക് നിര്യാതനായി. 23 വയസ്സായിരുന്നു. അ൪ബുദബാധയെ തു൪ന്ന് ഒരു വ൪ഷത്തിലേറെയായി ചികിത്സയിലായിരുന്നു. ബാഴ്സലോണയിലെ ഡെക്സിയൂസ് ആശുപത്രിയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.
2005 മുതൽ 2009 വരെ നാലു വ൪ഷംഇംഗ്ളീഷ് പ്രീമിയ൪ ലീഗിലെ മുൻനിരക്കാരായ ലിവ൪പൂളിൻെറ താരമായിരുന്നു. 2006ൽ എഫ്.എ യൂത്ത് കപ്പിൽ ക്ളബ് ചാമ്പ്യന്മാരായപ്പോൾ ടീമിനൊപ്പമുണ്ടായിരുന്നു. 2007ൽ വായ്പ അടിസ്ഥാനത്തിൽ ഓൾഡ്ഹാം അത്ലറ്റിക്കിലേക്കും അടുത്ത സീസണിൽ സെരസിൻെറ അണിയിലേക്കുമെത്തി. 2008-09 സീസണിൽ കാ൪ട്ടഗേനക്കുവേണ്ടി 30 കളികളിൽ ബൂട്ടണിഞ്ഞു. 2009ൽ ബെറ്റിസിലേക്കു മാറിയ സ്പെയിൻകാരൻ 2010 ഒക്ടോബറിലാണ് സീനിയ൪ ടീമിനുവേണ്ടി അരങ്ങേറ്റം കുറിച്ചത്. ബെറ്റിസിനുവേണ്ടി 12 കളികളിൽ രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
