ശാസ്താംകോട്ട: വീടുകൾ തോറും സാധനങ്ങൾ വിൽക്കുന്ന യുവതികളെ നടുറോഡിലും ആളൊഴിഞ്ഞ പുരയിടത്തിലും വെച്ച് കൂട്ടമാനഭംഗത്തിന് വിധേയരാക്കാൻ ശ്രമിച്ച സംഭവത്തിലെ പ്രധാനി പൊലീസ് പിടിയിൽ. പോരുവഴി അമ്പലത്തുംഭാഗം നന്ദഗോവിന്ദത്തിൽ ശശി (42)യെയാണ് വെള്ളിയാഴ്ച വൈകുന്നേരം ശൂരനാട് എസ്.ഐ കെ.ടി സന്ദീപ് സിനിമാപറമ്പിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലിരുന്ന് മദ്യപിച്ചശേഷമാണ് പ്രതികൾ യുവതികൾക്കുനേരെ തിരിഞ്ഞത്.
ഒന്നാംപ്രതി അമ്പലത്തുംഭാഗം സ്വദേശി പ്രദീപ് ഗൾഫിൽനിന്ന് മടങ്ങിയത്തെിയതിൻെറ ആഘോഷത്തിൻെറ ഭാഗമായാണ് ശശി ഉൾപ്പെടെയുള്ള ആറ് പ്രതികൾ മദ്യപിച്ചത്. മുതുപിലാക്കാട്ട് കേബിൾ സ്ഥാപനം നടത്തുന്നയാളാണ് ശശി. ഇവിടെ ജീവനക്കാരനാണ് നാലാംപ്രതി രാധാകൃഷ്ണൻ. പ്രദീപ്, ജയചന്ദ്രൻ, അനൂപ്, അപ്പു എന്നിവരാണ് മറ്റ് പ്രതികൾ. ചാത്തന്നൂ൪, കാസ൪കോട് സ്വദേശിനികളായ യുവതികളെയാണ് അമ്പലത്തുംഭാഗം പൈപ്പ് മുക്കിൽവെച്ച് പ്രതികൾ ആക്രമിച്ചത്. ഇവ൪ യുവതികളുടെ കരണത്തും അടിച്ചു. സമീപത്തെ വീട്ടിൽ അഭയം തേടിയെങ്കിലും അൽപസമയത്തിനുള്ളിൽ വീട്ടുകാ൪ യുവതികളെ ഇറക്കിവിട്ടു. പെൺകുട്ടികൾ ശൂരനാട് പൊലീസ് സ്റ്റേഷനിലത്തെി പ്രതിയെ തിരിച്ചറിഞ്ഞു. പൊട്ടിക്കരഞ്ഞ യുവതികൾ അന്നത്തെ കാര്യങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. പ്രതികളിൽ പ്രദീപ് വിദേശത്തേക്ക് മടങ്ങിപ്പോയതായും അനൂപും ജയചന്ദ്രനും ഗുജറാത്തിലേക്ക് കടന്നതായും പ്രചാരണമുണ്ട്. സംസ്ഥാനത്തെ ഒരു വിമാനത്താവളം വഴിയും പ്രദീപ് മടങ്ങിപ്പോയിട്ടില്ളെന്ന് സ്ഥിരീകരിച്ചതായി ശൂരനാട് എസ്.ഐ സന്ദീപ് പറഞ്ഞു. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുമുള്ള നടപടികൾ പൊലീസ് തുടങ്ങി. ശാസ്താംകോട്ട മജിസ്¤്രടറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കൊല്ലം ജില്ലാ ജയിലിൽ അയച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2012 12:50 PM GMT Updated On
date_range 2012-06-24T18:20:09+05:30നടുറോഡിലെ കൂട്ട മാനഭംഗശ്രമം: പ്രതികളില്‍ ഒരാള്‍ പിടിയില്‍
text_fieldsNext Story