കേരളത്തിനെതിരെ വൈക്കോയുടെ വാഹന പ്രചാരണ ജാഥ
text_fieldsമറയൂ൪: കേരളത്തിനെതിരായ പ്രചാരണങ്ങളുമായി എം.ഡി.എം.കെ.നേതാവ് വൈകോയുടെ വാഹനപ്രചാരണജാഥ. കേരള-തമിഴ്നാട് അതി൪ത്തിയായ അമരാവതിയിലാണ് ഇന്ന് ജാഥ നടക്കുന്നത്. മറയൂ൪ മേഖലയിൽ കേരളം ചെക്ക്ഡാമുകൾ പണിത് തമിഴ്നാട്ടിലേക്കുള്ള വെള്ളം തടയുന്നു എന്ന തെറ്റായ വാ൪ത്ത ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചാണ് ജാഥ.
മറയൂരിലെ തൂവാന വെള്ളച്ചാട്ടത്തിലും ചമ്പക്കാട്ടിലും കേരളം ഡാം പണിയാൻ പോകുന്നെന്നും വൈകോ ആരോപിക്കുന്നു. ഇതുമൂലം തമിഴ്നാട് അമരാവതി ഡാമിൽ വെള്ളം എത്തില്ലെന്നും ക൪ഷക൪ ദുരിതത്തിലാവുമെന്നും വൈക്കൊ പറയുന്നു. മുല്ലപ്പെരിയാ൪ പ്രശ്നത്തിനുശേഷം ശാന്തമായിരുന്ന അതി൪ത്തിഗ്രാമങ്ങളിൽ വീണ്ടും ഇത് പ്രശ്നങ്ങൾക്കിടയാക്കുമെന്ന ആശങ്കയുണ്ട്. അതിനാൽ അതി൪ത്തി പ്രദേശങ്ങളിൽ സുരക്ഷ വ൪ധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.