Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightനഗരസഭാ കൗണ്‍സില്‍...

നഗരസഭാ കൗണ്‍സില്‍ ബഹളമയം; തീരുമാനം അറിയാതെ അംഗങ്ങള്‍

text_fields
bookmark_border
നഗരസഭാ കൗണ്‍സില്‍ ബഹളമയം; തീരുമാനം അറിയാതെ അംഗങ്ങള്‍
cancel

കോട്ടയം: നാടകം പോലെ നഗരസഭാ കൗൺസിൽ യോഗം. അജണ്ടകളിലെ തീരുമാനം എന്തെന്നുപോലും പല കൗൺസില൪മാ൪ക്കും അറിയില്ല. കുറെ ബഹളങ്ങൾ ഉണ്ടായെന്നുമാത്രം.
ശനിയാഴ്ച ചേ൪ന്ന കൗൺസിലിൽ രാജീവ്ഗാന്ധി ഷോപ്പിങ് കോംപ്ളക്സിലെ കടമുറികളുടെ ലൈസൻസ് പുതുക്കുന്നതായിരുന്നു പ്രധാന ച൪ച്ച. അതിൽ ഒരു മുറി ആരുടെ കൈവശമാണെന്ന് അജണ്ടയിൽ പറയാത്തത് കൗൺസില൪ സെബാസ്റ്റ്യൻ പാളംപറമ്പ് ചോദ്യം ചെയ്തു. ഭരണ-പ്രതിപക്ഷ അംഗങ്ങൾ മേശയിൽ തട്ടി കുറെ ബഹളം വെച്ച് വിഷയം മാറ്റിയതോടെ ച൪ച്ച അവസാനിച്ചു.
കൗൺസിൽ ആരംഭിക്കുന്നത് മുതൽ അവസാനിക്കും വരെ എല്ലാ അജണ്ടകളിലും ഒച്ചപ്പാടും ബഹളവും പതിവാണ്. എന്നാൽ, അജണ്ടകളിലെ തീരുമാനം എന്തെന്ന് ചോദിച്ചാൽ ആ൪ക്കും അറിയില്ല. കുടിവെള്ള പദ്ധതിയിൽ അനാസ്ഥ കാട്ടുന്നുവെന്നാരോപിച്ച് സമരം നടത്താൻ എത്തിയ ഭരണപക്ഷ കൗൺസില൪ ജോസ് പള്ളിക്കുന്നേലിൻെറ പരാതി സംബന്ധിച്ച് തീരുമാനമെന്തെന്ന് വിഷയമുന്നയിച്ച ആൾക്കുപോലും അറിയില്ലായിരുന്നു.
പല വിഷയങ്ങളിലും തീരുമാനമെന്തെന്ന് അറിയുന്നില്ളെന്നും പലപ്പോഴും കൗൺസിലിൽ വന്ന് ഹാജ൪ വെച്ച് പോവുകയാണെന്നും ചില അംഗങ്ങൾ തുറന്നുപറഞ്ഞു. അതേസമയം, യോഗത്തിൻെറ മിനുട്സ് വിതരണം ചെയ്യുന്നില്ളെന്നും ഉദ്യോഗസ്ഥരുടെയും മറ്റ് പലരുടെയും താൽപ്പര്യത്തിനനുസരിച്ച് മിനുട്സിൽ പലതും എഴുതിച്ചേ൪ക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.
കൗൺസിൽ ആരംഭിക്കുന്നതിനുമുമ്പ് നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ 7295 ബയോഗ്യാസ് പ്ളാൻറ് നി൪മിക്കാൻ ശുചിത്വമിഷൻ വഴി 3.5 കോടിയുടെ പദ്ധതി സ൪ക്കാറിന് സമ൪പ്പിക്കാൻ കൗൺസിൽ തീരുമാനം വേണമെന്ന് ചെയ൪മാൻ അറിയിച്ചു. ഇതോടെ കൗൺസില൪ ബി. ഗോപകുമാ൪ ചെയറിനെതിരെ പ്രതിഷേധവുമായി രംഗത്തത്തെി. നഗരത്തിലെ പ്രധാന പ്രശ്നമായ മാലിന്യസംസ്കരണത്തെ ലാഘവബുദ്ധിയോടെയാണ് ചെയ൪മാൻ കാണുന്നതെന്നും ഉത്തരവാദത്തമില്ലാത്ത പെരുമാറ്റമാണ് ഇക്കാര്യത്തിൽ ഉണ്ടാകുന്നതെന്നുമായിരുന്നു ആരോപണം. വിഷയം പ്രത്യേക അജണ്ട വിളിച്ച് ച൪ച്ച ചെയ്യാതെ 90ഓളം വിഷയം ച൪ച്ചക്കെടുക്കുന്ന സാധാരണ കൗൺസിൽ യോഗത്തിൽ ഒട്ടും പ്രാധാന്യമില്ലാതെ അവതരിപ്പിച്ചത് ഇതിനുദാഹരണമാണെന്നും ഗോപകുമാ൪ പറഞ്ഞു. ഇതോടെ പതിവിൽനിന്ന് വ്യത്യസ്തമായി രോഷാകുലനായ ചെയ൪മാൻ സണ്ണി കല്ലൂ൪ ചാടിയെഴുന്നേറ്റ് പ്രത്യേക കൗൺസിലും വാ൪ഡുസഭയും വിളിച്ചുതന്നെയാണ് കാര്യങ്ങൾ നടത്തിയതെന്നും അടിസ്ഥാനമില്ലാതെ കാര്യങ്ങൾ പറയരുതെന്നും അറിയിച്ചു. അതോടെ ആ വിഷയവും അവസാനിച്ചു.
ഇതിനിടെ, നഗരസഭാ പരിധിയിൽ നടന്ന രണ്ട് റെയിൽവേ മേൽപ്പാലങ്ങളുടെ ഉദ്ഘാടനത്തിന് പ്രതിപക്ഷ അംഗങ്ങളെ ഒഴിവാക്കിയെന്ന ആരോപണവുമായി കൗൺസി൪ ടി.എൻ. മോഹനൻ രംഗത്തത്തെി. കൗൺസിലിലും പുറത്തും ചില ഭരണപക്ഷ അംഗങ്ങൾ വ്യാപക അഴിമതി നടത്തുന്നുണ്ടെന്ന് ആരോപിച്ച അദ്ദേഹം തൻെറ കൂടെയുള്ളവ൪ അഴിമതി നടത്തിയെന്ന് ബോധ്യപ്പെട്ടാൽ താൻ രാജിവെക്കുമെന്ന് സത്യപ്രതിജ്ഞാ വേളയിൽ ചെയ൪മാൻ സൂചിപ്പിച്ചത് കൗൺസിലിൻെറ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ, താൻ അങ്ങനെ പറഞ്ഞിട്ടേയില്ളെന്നായിരുന്നു ചെയ൪മാൻെറ പ്രതികരണം.
നഗരസഭ വക കോടിമതയിലെ സ൪വീസ് സ്റ്റേഷനും അടുത്ത മുറികളും ലേലനിബന്ധനകൾ പാലിക്കാത്തതിനാൽ തിരിച്ചെടുക്കാനുള്ള അജണ്ടയായിരുന്നു അടുത്തത്. പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷത്തെ ചില അംഗങ്ങളും തീരുമാനത്തെ എതി൪ത്തു. എന്നാൽ, തീരുമാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ചില ഭരണപക്ഷ കൗൺസില൪മാ൪ രംഗത്തുവന്നതോടെ ചേരി തിരിഞ്ഞ് ബഹളമായി. മാനുഷിക പരിഗണന നൽകി വിഷയം കൈകാര്യം ചെയ്യണമെന്നായിരുന്നു ഒരു വിഭാഗത്തിൻെറ ആവശ്യം. അതിൻെറ കാര്യമില്ളെന്ന് മറുവിഭാഗവും വാദിച്ചതോടെ കൗൺസിൽ ബഹളത്തിൽ മുങ്ങി. അരമണിക്കൂ൪ നീണ്ട ബഹളത്തിന് ശേഷം അടുത്ത അജണ്ടയിലേക്ക് കടന്നപ്പോൾ ഈ വിഷയം സംബന്ധിച്ച തീരുമാനമെന്തെന്ന് മാത്രം ബഹളം വെച്ച കൗൺസില൪മാ൪ക്കോ ഉദ്യോഗസ്ഥ൪ക്കോ മനസ്സിലായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story