Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightതുറമുഖത്തുനിന്ന്...

തുറമുഖത്തുനിന്ന് മോഷണം പോയ ഹൈഡ്രോളിക് ഓയില്‍ കണ്ടത്തെി

text_fields
bookmark_border
തുറമുഖത്തുനിന്ന് മോഷണം പോയ ഹൈഡ്രോളിക് ഓയില്‍  കണ്ടത്തെി
cancel

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തുനിന്ന് മോഷണം പോയ ഹൈഡ്രോളിക് ഓയിൽ തുറമുഖത്തുതന്നെ ജെട്ടിയിൽ കെട്ടിയിട്ട നിലയിൽ കണ്ടത്തെി.
ആറ് ബാരൽ ഹൈഡ്രോളിക് ഓയിലാണ്കഴിഞ്ഞദിവസം വ൪ക്ക് ഷോപ്പിൽ അറ്റകുറ്റപ്പണിക്ക് കയറ്റിയ പെരിയാ൪ ഫ്ളോട്ടിങ് ക്രെയിനിൽനിന്ന് മോഷണം പോയത്. ഇതിൽ നാല് ബാരലുകളാണ് വ൪ക്ക്ഷോപ്പിന് അര കി.മീ. മാറി ആ൪.എ.എഫ് ജെട്ടിയിൽ കെട്ടിയിട്ട നിലയിൽ കണ്ടത്തെിയത്. രണ്ട് ബാരലുകൾ ഇനിയും കണ്ടത്തെിയിട്ടില്ല.
സി.ഐ.എസ്.എഫിൻെറ കണ്ണുവെട്ടിച്ചുള്ള മോഷണം വിവാദത്തിന് തിരികൊളുത്തിയിരുന്നു. മുമ്പ് ജലപ്രഭ എന്ന ബാ൪ജിൽ നിന്നും ഓയിൽ ബാരൽ മോഷണം പോയിരുന്നതായി ജീവനക്കാ൪ അധികൃതരെ അറിയിച്ചിരുന്നു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് മോഷണങ്ങൾ നടക്കുന്നതെന്ന് ജീവനക്കാ൪ ആരോപിച്ചിരുന്നു. തൊഴിലാളികൾ അറിയിച്ചതിനത്തെുട൪ന്ന് ഹാ൪ബ൪ പൊലീസ് ബാരലുകൾ കസ്റ്റഡിയിൽ എടുത്തു.

Show Full Article
TAGS:
Next Story