അടച്ച തുകയും കുടിശ്ശികയാക്കി ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കളെ വട്ടം കറക്കുന്നു
text_fieldsഗുരുവായൂ൪: അടച്ച തുക കൂടി ബില്ലിൽ കുടിശ്ശികയായി കാണിച്ച് ബി.എസ്.എൻ.എൽ ഉപഭോക്താക്കളെ വട്ടംകറക്കുന്നു.
ബി.എസ്.എൻ.എൽ സെൻറ൪ ഒഴികെയുള്ള സ്ഥലങ്ങളിൽ ടെലിഫോൺ ബിൽ അടച്ചവ൪ക്കാണ് അടച്ച ബില്ലിലെ തുക കൂടി ഉൾപ്പെടുത്തി അടുത്ത മാസം ബിൽ അയച്ച് വട്ടംകറക്കുന്നത്.
പോസ്റ്റോഫിസ്, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പണം അടച്ചവരെയാണ് ബി.എസ്.എൻ.എൽ വെട്ടിലാക്കുന്നത്. അടച്ച തുക കുടിശ്ശികയായി കണ്ട് ബി.എസ്.എൻ.എൽ ഓഫിസിനെ സമീപിക്കുമ്പോൾ നേരത്തേ അടച്ച തുക ഒഴിവാക്കി കൊടുക്കുന്നുണ്ട്. അക്കൗണ്ട്സ് വിഭാഗത്തിൽ പറ്റിയ പിഴവാണെന്നാണ് വിശദീകരിക്കുന്നത്.
പക്ഷേ തെറ്റായ ബിൽ വരുമ്പോൾ അതടക്കുവാൻ ബി.എസ്.എൻ.എൽ ഓഫിസിനെ തന്നെ സമീപിക്കണം.
പോസ്റ്റോഫിസ്, അക്ഷയ കേന്ദ്രങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ ബിൽ പരിശോധിക്കാൻ സംവിധാനമില്ലാത്തതിനാൽ ബില്ലിൽ കാണിച്ച തുക സ്വീകരിക്കാൻ മാത്രമെ അവിടെ കഴിയൂ. എല്ലാവരും ബി.എസ്.എൻ.എല്ലിനെ സമീപിക്കുന്നതിനാൽ ബിൽ അടക്കാൻ ഏറെ നേരം വരിനിൽക്കേണ്ടി വരുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
