പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരില്ല
text_fieldsവാടാനപ്പള്ളി: മഴക്കാലമായതോടെ മഴക്കാല രോഗങ്ങളും വ൪ധിച്ചു. രോഗികളുടെ എണ്ണം കൂടിയിട്ടും ഏങ്ങണ്ടിയൂ൪ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആകെയുള്ളത് ഒരു ഡോക്ട൪.
ഇടക്കിടെ അദ്ദേഹവും മുടങ്ങുന്നതോടെ രോഗികൾ വലയുന്നു. ശനിയാഴ്ചയും ഡോക്ട൪ എത്തിയില്ല. ഇതോടെ പാവപ്പെട്ട രോഗികൾ 50 മീറ്റ൪ അപ്പുറത്ത് സ്വകാര്യ ആശുപത്രിയെയാണ് ആശ്രയിച്ചത്. വേണ്ടത്ര ഡോക്ട൪മാ൪ ഇല്ലാത്തതിനാൽ സ൪ക്കാ൪ ആശുപത്രിയുടെ പ്രവ൪ത്തനം മന്ദഗതിയിലാണ്. ഏറെ വ൪ഷമായി എം.ഇ.എസ് സെൻററിന് കിഴക്ക് കുന്നത്തങ്ങാടിയിലെ ചോ൪ന്നൊലിക്കുന്ന വാടക കെട്ടിടത്തിലായിരുന്നു ആശുപത്രി.
കെട്ടിടം അപകടാവസ്ഥയിലായപ്പോഴാണ് രണ്ടാഴ്ച മുമ്പ് ചേറ്റുവ ഗവ. മാപ്പിള സ്കൂളിനും ടി.എം ഹോസ്പിറ്റലിനും അടുത്തുള്ള പഴയ ഹെൽത്ത് സെൻററിലേക്ക് മാറ്റിയത്.
ദേശീയപാതക്ക് സമീപമായതിനാൽ രോഗികൾക്ക് ആശുപത്രിയിൽ എത്താൻ എളുപ്പമായിരുന്നു. ബസിറങ്ങി രണ്ടടി നടന്നാൽ ആശുപത്രിയിലത്തൊം. എന്നാൽ ആശുപത്രി മാറിയതോടെ ഡോക്ട൪ ഇടക്കിടെ ലീവിലാണ്. മഴക്കാലമായതോടെ രോഗികളുടെ എണ്ണം കൂടി. മഴക്കാലമായിട്ടും ഡോക്ടറുടെ എണ്ണം വ൪ധിപ്പിക്കാനോ ഡോക്ട൪ ലീവിലായാൽ പകരം മറ്റൊരു ഡോക്ടറെ നിയമിക്കാനോ അധികൃത൪ തയാറാകുന്നില്ല. അറിയിപ്പ് പോലുമില്ലാതെ ആശുപത്രി മാറ്റിയതിലും രോഗികൾക്ക് പ്രതിഷേധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
