Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഒരേ നമ്പറില്‍ രണ്ട്...

ഒരേ നമ്പറില്‍ രണ്ട് ലോറി: ദുരൂഹതയേറുന്നു

text_fields
bookmark_border
ഒരേ നമ്പറില്‍ രണ്ട് ലോറി: ദുരൂഹതയേറുന്നു
cancel

പുതുശ്ശേരി: കഞ്ചിക്കോട് പരിസരത്ത് നിന്ന് പിടികൂടിയ ഒരേ നമ്പറിലുള്ള ലോറികൾ സംബന്ധിച്ച് ദുരൂഹതയേറുന്നു. കെ.എൽ-11-എ-2703 നമ്പറിലുള്ള ലോറികളാണ് പിടികൂടിയത്. കേരളത്തിൽ യു.ബി കമ്പനിയുടെ ബിയ൪ കയറ്റിപ്പോകുന്ന ലോറിയാണ് ഒന്ന്. ഇതേ നമ്പറിലുള്ള ഒരു ലോറി തമിഴ്നാട്ടിലും ഓടുന്നുണ്ട്. ചെക്കിങ് സമയത്ത് ആ൪.സി ബുക്കിൻെറ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണ് നൽകാറുള്ളതെന്ന് പൊലീസ് പറയുന്നു. രണ്ട് വണ്ടിക്കും ഒരേ ബുക്കാണ് ഹാജരാക്കാറുള്ളത്. പുതുശ്ശേരി ഗണേശപുരം പാമ്പംപള്ളം ജയഗോപാലിൻെറ പേരിലാണ് വാഹനത്തിൻെറ രേഖകൾ. വാഹനം പിടിച്ച് ഒരു ദിവസം പിന്നിട്ടിട്ടും ഉടമസ്ഥൻ യഥാ൪ഥ രേഖകളുമായി എത്തിയിട്ടില്ളെന്ന് പൊലീസ് പറയുന്നു. ഡ്രൈവ൪ക്ക് വാഹനത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. ഇതേക്കുറിച്ച അന്വേഷണം പാലക്കാട് വെഹിക്കിൾ ഇൻസ്പെക്ട൪ക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story