Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസാമൂഹിക കൂട്ടായ്മ...

സാമൂഹിക കൂട്ടായ്മ നിലവില്‍വന്നു ഖസീം കേന്ദ്രമാക്കി വിസ കച്ചവടവും ചൂഷണവും

text_fields
bookmark_border
സാമൂഹിക കൂട്ടായ്മ നിലവില്‍വന്നു ഖസീം കേന്ദ്രമാക്കി വിസ കച്ചവടവും ചൂഷണവും
cancel

ബുറൈദ: ഖസീമിൻെറ തലസ്ഥാനനഗരിയായ ബുറൈദയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് വിസ കച്ചവടവും ചുഷണവും വ്യാപകമാവുന്നു. വിസ കച്ചവടക്കാരായ സ്വദേശികളും സ്ഥിരം ഏജൻറുമാരായ ചില മലയാളികളും ചേ൪ന്ന റാക്കറ്റിൻെറ വലയിൽ കുടുങ്ങി നിരവധി പേരാണ് കഷ്ടപ്പെടുന്നത്. വിസ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം തട്ടിക്കുട്ടുന്ന സ്ഥാപനങ്ങളുടെ കെട്ടിടനി൪മാണ വിസകളിലും മറ്റുമായി ഇവിടെ എത്തിപ്പെട്ട ശേഷം നിരന്തരം ചുഷണത്തിന് ഇരയാകുന്നവരിൽ മലയാളികളടക്കം അനവധി പേരുണ്ട്. ഉയ൪ന്ന വില നൽകിയാണ് പലരും വിസ തരപ്പെടുത്തുന്നത്. ജിദ്ദ, റിയാദ്, ദമ്മാം അടക്കമുള്ള നഗരങ്ങളി ജോലി ചെയ്യുന്ന പ്രവാസികളിലധികം പേ൪ക്കും ബന്ധുക്കൾക്ക് വിസ ലഭിച്ചിട്ടുള്ളത് ബുറൈദയിൽനിന്നാണ് എന്നത് റാക്കറ്റിൻെറ വൈപുല്യമാണ് കാണിക്കുന്നത്്.
12000 മുതൽ 15000 വരെ റിയാൽ ¥ൈകക്കലാക്കി വിസ നൽകുമ്പോൾ സ്പോൺസറുടെ ഒരു വിവരവും എജൻറുമാ൪ നൽകാറില്ല. ‘ഒരുവ൪ഷം പൂ൪ത്തിയാകുന്ന മുറക്ക് തൊഴിലുടമയെ കണ്ടത്തെി സ്പോൺസ൪ഷിപ്പ് മാറ്റിയാൽ മതി’ എന്നാണിവ൪ പറയുക. ഒരേ തൊഴിലുടമക്ക് കീഴിൽ രണ്ട്് വ൪ഷം തിക്കക്കാതെ സ്പോൺസ൪ഷിപ്പ് മാറ്റം സാധ്യമല്ളെന്ന സൗദി നിയമം പോലും ശ്രദ്ധിക്കാതെയാണ് പലരും വിസ വാങ്ങിയിട്ടുള്ളത്. ഒരു കൊല്ലം കാലാവധിയുള്ള ഇഖാമയുമായി ഖസീം വിടുന്ന തൊഴിലാളി ഇഖാമ പുതുക്കൽ, എക്സിറ്റ് റി എൻട്രി എന്നീ ആവശ്യങ്ങൾക്കായി മടങ്ങിയത്തെുമ്പോഴാണ് ഇടനിലക്കാരുടെ മട്ടറിയുക. എത്രയും വേഗം ‘തനാസുൽ’ വാങ്ങി പൊയ്ക്കോ എന്നാകും ഇവരുടെ നിലപാട.് ഒരു കൊല്ലം കുടി കഴിയാതെ അത് സാധ്യമല്ളെന്ന് ‘ബോധ്യപ്പെടുത്തുമ്പോൾ’ ഇഖാമ പുതുക്കി നൽകാൻ 5000 മുതൽ 7000 റിയാൽ വരെയാണ് ആവശ്യപ്പെടുക. അപ്പോഴും സ്പോൺസറുമായി ബന്ധപ്പെടാനനുവദിക്കാത്ത ഇവ൪ അടുത്ത തവണ പുതുക്കുന്നതിന് മുമ്പ് സ്പോൺസ൪ഷിപ്പ് മാറ്റിക്കൊള്ളണമന്നും ഇല്ളെങ്കിൽ ‘ഹുറൂബി’ന് വിധേയനാകേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി ഇരയെ പറഞ്ഞു വിടും. ഇത്തരത്തിൽ ഹുറൂബിൻെറ കെണിയിൽ കുടുങ്ങി നട്ടം തിരിയുന്നവരും നിരവധിയാണ്. ഒരു കൊല്ലത്തെ അധ്വാനഫലം മുഴുവൻ നൽകി ഇഖാമ പുതുക്കാൻ തയാറല്ലാത്ത ചില൪ ഫൈനൽ എക്സിറ്റ് ആവശ്യപ്പെടുകയാണെങ്കിൽ ഏജൻറുമാ൪ക്കും കൂലി കഫിലിനും അതും സന്തോഷം. ഇര നാട്ടിലേക്ക് മടങ്ങുന്നതോടെ പുതിയ വിസ എടുക്കാൻ വഴി തുറന്നുകിട്ടും.
വിസ കച്ചവടക്കാരുടെ കബളിപ്പിക്കലിന് ഇരയായ നിരവധിപേരാണ് ഇതര നഗരങ്ങളിൽനിന്ന് നിത്യേന ബുറൈദയിലത്തെുന്നത്. സ്പോൺസറെപ്പറ്റി ഒരു വിവരവുമില്ലാതെ എത്തുന്ന ഇവ൪ സാമൂഹികപ്രവ൪ത്തക൪ക്ക് മുന്നിൽ ചോദ്യചിഹ്നമാവുകയാണ്. സാംസ്കാരിക-ജീവകാരുണ്യപ്രവ൪ത്തനങ്ങൾക്ക് വിനിയോഗിക്കേണ്ട സമയവും പണവും വിസ കച്ചവടത്തിലെ ഇരകൾക്ക് വേണ്ടി ചെലവഴിക്കേണ്ടി വരുന്നതും സാമൂഹികപ്രവ൪ത്തകരെ കുഴക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒത്തുകൂടിയ സംഘടനകൾ ഇക്കാര്യത്തിൽ ബോധവത്കരണം നടത്താനുള്ള തയാറെടുപ്പിലാണ്. ഖസീം മേഖലയിൽ വിസ ഇടപാട് നടത്തുന്നവ൪ സാമൂഹികപ്രവ൪ത്തകരെ ബന്ധപ്പെട്ടാൽ ഏജൻറിൻെറ വിശ്വാസ്യത ഉറപ്പാക്കാനും സാധ്യമായാൽ സ്പോൺസറെ നേരിൽകണ്ട് വ്യവസ്ഥകളെപ്പറ്റി സംസാരിക്കാനും ചൂഷണം പരമാവധി ഒഴിവാക്കാനും സാധിക്കും. ഈ രംഗത്ത് ചൂഷണം തുടരുന്നവ൪ക്കെതിരെ റിയാദ് ഇന്ത്യൻ എംബസി, നോ൪ക്ക, സൗദി അധികൃത൪ എന്നിവ൪ക്ക് പരാതി നൽകാനും തീരുമാനമായി. ഇതിനായി രൂപവത്കരിക്കപ്പെട്ട കമ്മിറ്റിയിൽ ലത്തീഫ് തച്ചംപായിൽ (കെ.എം.സി.സി), അഡ്വ.എം.എ സലാം (ഖസീം പ്രവാസി സംഘം), സക്കീ൪ പത്തറ (ഒ.ഐ.സി.സി), സി.പി അൻവ൪ സാദത്ത് (ഐ.എം.സി.സി), റഷീദ് വാഴക്കാട് (തനിമ) എന്നിവരെക്കൂടാതെ മാധ്യമപ്രവ൪ത്തകരായ അസ്ലം കൊച്ചുകലുങ്ക്, എ.എം.ഇഖ്ബാൽ, റസാഖ് പെന്നാനി, മൊയ്തീൻകുട്ടി കോതേരി എന്നിവരും അംഗങ്ങളാണ്. ഹെൽപ്ലൈൻ നമ്പറായ 0504628792 ൽ സലാം വ൪ക്കലയെ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story