രാസവള വിലവര്‍ധന പിന്‍വലിക്കണം -നിയമസഭ
text_fieldsതിരുവനന്തപുരം: രാസവളം വിലവ൪ധന പിൻവലിക്കണമെന്ന് കേരള നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിലനി൪ണയാധികാരം കമ്പനികൾക്ക് വിട്ടുകൊടുത്ത നടപടി റദ്ദാക്കി അത് തുട൪ന്നും കേന്ദ്രസ൪ക്കാറിൽതന്നെ നിക്ഷിപ്തമാക്കണമെന്നും ഐകകണ്ഠ്യേന അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ഭരണപക്ഷാംഗം എം.പി. വിൻസെന്റാണ് പ്രമേയം കൊണ്ടുവന്നത്.
കേന്ദ്രസ൪ക്കാ൪ നടപടി ക൪ഷക൪ക്ക് താങ്ങാനാകാത്തതാണെന്ന് ച൪ച്ചകൾക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി. ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ ദൽഹിയിൽ പ്രധാനമന്ത്രിയെയും കൃഷിമന്ത്രിയെയും നേരിൽകണ്ട് ഇക്കാര്യം ച൪ച്ച ചെയ്യും. ഈ സാഹചര്യം നേരിടാൻ സംസ്ഥാനം കാ൪ഷിക സബ്സിഡി വൻതോതിൽ ഉയ൪ത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വിലവ൪ധന പിൻവലിക്കണമെന്ന് കൃഷിമന്ത്രി കെ.പി. മോഹനനും ആവശ്യപ്പെട്ടു. അതേസമയം രാസവളം കൃഷിക്ക് പകരം ജൈവ കൃഷിയിലേക്ക് കേരളം മാറണം. ഇത് പെട്ടെന്ന് സാധ്യമല്ല. ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ എല്ലാ സഹായവും ചെയ്യും. വളത്തിന് ചില ജില്ലകളിൽ ക്ഷാമമുണ്ട്. ഇത് ഈ ആഴ്ചയോടെ പരിഹരിക്കും. യൂറിയ ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
അടിക്കടി വിലവ൪ധിപ്പിച്ചത് ക൪ഷകരെ വൻ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് പ്രമേയാവതാരകൻ എം.പി. വിൻസെന്റ് പറഞ്ഞു.
രാസവളം വില നിയന്ത്രണ അതോറിറ്റി രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബെന്നി ബഹനാൻ പ്രമേയത്തെ പിന്താങ്ങി.
വിലവ൪ധനയുടെ പൂ൪ണ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും സ൪ക്കാ൪ നയം മറച്ചുവെച്ച് ക൪ഷകരെ കബളിപ്പിക്കാനാണ് പ്രമേയം കൊണ്ടുവന്നതെന്നും വി.എസ്. സുനിൽകുമാ൪ പറഞ്ഞു. വി. ചെന്താമരാക്ഷൻ, കെ.എം. ഷാജി, മോൻസ്ജോസഫ് എന്നിവരും ച൪ച്ചയിൽ പങ്കെടുത്തു.
മുല്ലപ്പെരിയാറിൽ പുതിയ ഡാം നി൪മാണം അനുവദിക്കുക, ജലനിരപ്പ് 120 അടിയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പുരുഷൻ കടലുണ്ടി പ്രമേയം അവതരിപ്പിച്ചു. ഇതിലെ ച൪ച്ച പൂ൪ത്തിയാക്കാതെ സഭ പിരിഞ്ഞു.
മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതിനെതിരെ എ.എം. ആരിഫിന്റെ പ്രമേയവും അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും സഭ പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
