തിരുവനന്തപുരം: തെരുവുനായ്ക്കളുടെയും പേപ്പട്ടിയുടെയും ആക്രമണ ഭീതിയിൽ നഗരം; നഗരത്തിൽ തെരുവുനായ്ക്കളുടെ എണ്ണം അരലക്ഷം കടന്നു. കോടികൾ തുലച്ചിട്ടും ‘സുരക്ഷ പദ്ധതി’ ഫലം കാണ്ടില്ല. 10 ലക്ഷം ജനസംഖ്യയുള്ള നഗരത്തിൽ 20 പേ൪ക്കിടയിൽ ഒരുപട്ടി എന്നതാണ് സാന്ദ്രത. പേപ്പട്ടികടിയേറ്റ മൂന്നു വയസ്സുകാരി ഉൾപ്പെടെ നിരവധി പേ൪ മരിക്കാനിടയായിട്ടും എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് സ൪ക്കാറും നഗരസഭയും. പേവിഷബാധയില്ലാത്ത നഗരമാക്കുക എന്ന ലക്ഷ്യത്തോടെ 2007ൽ നഗരസഭയും മൃഗസംരക്ഷണവകുപ്പും ചേ൪ന്ന് അനിമൽ വെൽഫയ൪ ബോ൪ഡിൻെറ സഹായത്തോടെ ആരംഭിച്ച പദ്ധതിയായ ‘സുരക്ഷ’ പൊളിഞ്ഞതാണ് നഗരം തെരുവുനായ്ക്കൾ കീഴടക്കാൻ ഇടയാക്കിയത്. മാലിന്യനിക്ഷേപം ഇല്ലാതായത് ഇവയ്ക്ക് കൂടുതൽ അനുകൂലമായി. മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും തിന്ന് തിമി൪ത്ത നായ്ക്കൾ റോഡുകളിൽ തലങ്ങും വിലങ്ങും പായുകയാണ്. സ൪ക്കാ൪ ഓഫിസുകളും ആശുപത്രികളും പൊതുസ്ഥലങ്ങളുമെല്ലാം ഇവയുടെ വിഹാരകേന്ദ്രങ്ങളായതോടെ പുറത്തിറങ്ങാൻ ജനം ഭയക്കുന്നു. ദിവസേന നൂറിലേറെ പേരാണ് കടിയേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നത്.
പുല൪ച്ചെ ട്യുഷനും മറ്റുമായി പുറത്തിറങ്ങുന്ന വിദ്യാ൪ഥികളെ നായ്ക്കൾ ഓടിച്ചിട്ട് കടിക്കുന്നത് പതിവായി. പേപ്പട്ടികളും കൂടിയിട്ടുണ്ട്. കഴിഞ്ഞദിവസം മലയിൻകീഴിൽ ഗൃഹനാഥൻ മരിച്ചത് ഒടുവിലത്തെ സംഭവമാണ്. മൂന്നുമാസം മുമ്പ് വീടിന് മുന്നിൽ വെച്ചാണ് ഇദ്ദേഹത്തിന് കടിയേറ്റത്. അടുത്തകാലത്ത് ഇയാൾ സമനില തെറ്റിയനിലയിൽ ബഹളംവെച്ചതോടെയാണ് പേവിഷബാധ സംശയമുയ൪ന്നത്. മെഡിക്കൽ കോളജിലും പിന്നീട് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ച ഇയാൾ വ്യാഴാഴ്ച പുല൪ച്ചെയാണ് മരിച്ചത്. പേരൂ൪ക്കടയിലാണ് പട്ടികടിച്ചതിനെ തുട൪ന്നുണ്ടായ പനിയിൽ മൂന്നുവയസ്സുകാരി മരിച്ചത്.
നഗരത്തെ പേവിഷവിമുക്തമാക്കുന്ന പദ്ധതിക്ക് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് ഇതിനെല്ലാം പിന്നിൽ. തുടക്കം ആഘോഷമായി നടത്തിയെങ്കിലും പിന്നീട് എല്ലാം പാഴ്വാക്കായി. വ൪ഷാവ൪ഷം അഞ്ചുകോടിരൂപ വീതം നീക്കിവെച്ചത് കൂടാതെ വെറ്ററിനറി ഡിപ്പാ൪ട്ട്മെൻറിൽ നിന്ന് 15 ഡോക്ട൪മാരെയും നിയമിച്ചു. നായ പിടി ത്തത്തിന് പ്രത്യേക പരിശീലനം നൽകി വൻസംഘത്തേയും ഇറക്കി. എന്നാൽ ഒരുവ൪ഷമാകും മുമ്പ് എല്ലാം പൊളിഞ്ഞു. ഡോക്ട൪മാരെ ഡിപ്പാ൪ട്ട്മെൻറ് പിൻവലിച്ചപ്പോൾ കൃത്യമായ കൂലിയോ മറ്റ് ആനുകൂല്യങ്ങളോ നൽകാത്തതിനാൽ പട്ടിപിടിത്തക്കാരും സ്ഥലം കാലിയാക്കി. ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങളും പട്ടിക്കൂടുകളും തുരുമ്പിച്ച് തുടങ്ങി. അതേസമയം മൃഗസംരക്ഷണ വകുപ്പിൻെറ നിസ്സഹകരണമാണ് പദ്ധതി പൊളിയാനിടയാക്കിയതെന്ന് മേയ൪ പറയുന്നു. പദ്ധതി പരിഷ്കരിക്കാൻ മൃഗസംരക്ഷണ വകുപ്പ് ശ്രമം ആരംഭിച്ചതായും അറിയുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2012 2:36 PM GMT Updated On
date_range 2012-06-22T20:06:12+05:30തെരുവു നായ്ക്കള്‍ നഗരം വാഴുന്നു; 20 പേര്‍ക്ക് ഒരു പട്ടി
text_fieldsNext Story