തിരുവനന്തപുരം: സിനിമാ-സീരിയലുകളിൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടുന്ന വിവാഹവീരൻ പിടിയിൽ. കണ്ണൂ൪ കടന്നപ്പള്ളി പാണപ്പുഴ വില്ളേജിൽ പറവൂ൪ കോരഞ്ചിറത്തുവിള വീട്ടിൽ അച്ചു എന്ന പ്രകാശിനെ (38) ആണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തിലെ കണ്ണൂരുകാരനായ പൂജാരിയെ സഹപാഠിയാണെന്ന പരിചയഭാവത്തിൽ അടുത്തശേഷം സ്വ൪ണമാലയും കാൽലക്ഷത്തോളം രൂപയും കടംവാങ്ങി കടന്നുകളയുകയായിരുന്നു. ഇത്തരത്തിൽ പ്രധാന ക്ഷേത്രങ്ങളിലത്തെി പൂജാരിമാരുമായി അടുപ്പത്തിലായി തട്ടിപ്പിനിരയാക്കുകയായിരുന്നു.
കടന്നപ്പള്ളിയിൽ ഭാര്യയും കുഞ്ഞുമുള്ള ഇയാൾ വെടിയാ൪, കണ്ണവം ഭാഗത്തെ പാവപ്പെട്ട മുസ്ലിം കുടുംബത്തിലെ യുവതിയെ അഷറഫ് എന്ന പേരിൽ വിവാഹം കഴിച്ചതിലും ഒരു കുഞ്ഞുണ്ട്. വേറെയും വിവാഹങ്ങൾ കഴിച്ചിട്ടുള്ളതായി പൊലീസിനു വിവരം ലഭിച്ചു.
സിനിമാ-സീരിയൽ നടിമാരെ സമീപിച്ച് നി൪മാതാവാണെന്ന് പരിചയപ്പെടുത്തി അവസരങ്ങൾ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഒരു നടിയുടെ വീട്ട് സാധനങ്ങൾ മറ്റൊരുവീട്ടിലേക്ക് മാറ്റി നൽകാമെന്നേറ്റ് ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, കട്ടിലുകൾ എന്നിവ അടിച്ചുമാറ്റി കടക്കുകയായിരുന്നു ഇയാൾ.
വട്ടിയൂ൪ക്കാവ് കൊടുങ്ങാനൂ൪ ജങ്ഷന് സമീപത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. ഈ വീട്ടിൽ നിന്ന് നടിയുടെ ഗൃഹോപകരണങ്ങളും കണ്ടത്തെി.
പാലാരിവട്ടം പൊലീസ്സ്റ്റേഷനിൽ ഇയാൾക്കെതിരെ വഞ്ചനക്കുറ്റം നിലവിലുണ്ട്. പരവൂ൪ ഭാഗത്ത് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി 50 ലക്ഷത്തിൻെറ വണ്ടിച്ചെക്ക് നൽകി വസ്തുഉടമകളെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു.
ശംഖുംമുഖം അസിസ്റ്റൻറ് കമീഷണ൪ കെ.എസ് വിമലിൻെറ നേതൃത്വത്തിൽ മെഡിക്കൽകോളജ് സ൪ക്കിൾ ഇൻസ്പെക്ട൪ എ. പ്രമോദ്കുമാ൪, എസ്.ഐ പി. ഷാജിമോൻ, ഷാഡോ പൊലീസുകാരായ രഞ്ജിത്ത്, പ്രദീപ്, വിനോദ്, സഞ്ചു എന്നിവ൪ ചേ൪ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2012 2:34 PM GMT Updated On
date_range 2012-06-22T20:04:56+05:30സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ പിടിയില്‍
text_fieldsNext Story