Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightറോഡരികില്‍ യുവാവ്...

റോഡരികില്‍ യുവാവ് മരിച്ച സംഭവം: രണ്ടുപേര്‍ കസ്റ്റഡിയില്‍

text_fields
bookmark_border
റോഡരികില്‍ യുവാവ് മരിച്ച സംഭവം: രണ്ടുപേര്‍ കസ്റ്റഡിയില്‍
cancel

പുനലൂ൪: റോഡരികിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടത്തെിയ സംഭവം കൊലപാതകമാണെന്ന സൂചനയെ തുട൪ന്ന് രണ്ടുപേരെ പുനലൂ൪ പൊലീസ് കസ്റ്റഡിയിലെടുത്തു. പുനലൂ൪ തൊളിക്കോട് ഗീതയിൽ അനിൽകുമാറാണ്(35) മരിച്ചത്. നാലുമാസം മുമ്പാണ് തൊളിക്കോട്ട് റോഡുവശത്ത് അനിൽകുമാറിൻെറ മൃതദേഹം കണ്ടത്തെിയത്. പോസ്റ്റുമോ൪ട്ടം റിപ്പോ൪ട്ടിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണമായി പറയുന്നത്.
പിടിച്ചുതള്ളലിൽ നിലത്തുവീണപ്പോൾ തലക്ക് ക്ഷതം ഉണ്ടായതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. അനിൽകുമാറിൻെറ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു.

Show Full Article
TAGS:
Next Story