Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകുളത്തൂപ്പുഴ-അഞ്ചല്‍...

കുളത്തൂപ്പുഴ-അഞ്ചല്‍ പാത അപകടമേഖല

text_fields
bookmark_border
കുളത്തൂപ്പുഴ-അഞ്ചല്‍ പാത അപകടമേഖല
cancel

കുളത്തൂപ്പുഴ: അമിത വേഗവും സംരക്ഷണമില്ലായ്മയും നിമിത്തം കുളത്തൂപ്പുഴ- അഞ്ചൽ പാത അപകടത്തിൽ.
കുളത്തൂപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുളത്തൂപ്പുഴ മുതൽ ഭാരതീപുരം വരെ പാതയോരത്തുകൂടി പൈപ്പിടുന്നതിന്കുഴിയെടുത്ത പാത തക൪ന്നു. നിലവിൽ പാതയുടെ ടാറിങ്ങിനോട് ചേ൪ന്ന് ആഴത്തിൽ കുഴിയെടുത്താണ് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളത്.
ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ടാറിങ് ഇടിഞ്ഞു താഴുകയാണ്.
തമിഴ്നാട്ടിൽനിന്ന് ഭാരം കയറ്റിയ വാഹനങ്ങൾ കേരളത്തിലെ തെക്കൻ പ്രദേശങ്ങളിലേക്ക് കടക്കുന്നത് ഈ പാതയിലൂടെയാണ്. കുളത്തൂപ്പുഴ ചന്ദനക്കാവ് സ്കൂളിന് സമീപത്ത് റോഡിലൂടെ മഴവെള്ളം ഒലിച്ചിറങ്ങി ടാറിങ്ങിന് അടിഭാഗത്തുള്ള മണ്ണൊലിച്ചുപോയത് അപകട സാധ്യത വ൪ധിപ്പിച്ചിരിക്കുകയാണ്.
പ്രദേശങ്ങളിൽ സൂചനാബോ൪ഡുകൾ സ്ഥാപിക്കാനും അധികൃത൪ തയാറായിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story