Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവാഹനമോഷ്ടാക്കള്‍...

വാഹനമോഷ്ടാക്കള്‍ പിടിയില്‍

text_fields
bookmark_border
വാഹനമോഷ്ടാക്കള്‍ പിടിയില്‍
cancel

പൂച്ചാക്കൽ: വിവിധ ജില്ലകളിൽ വാഹനമോഷണം പതിവാക്കിയ മൂന്നംഗസംഘം പിടിയിൽ. തൈക്കാട്ടുശേരി ക്ഷേത്രോത്സവത്തിനിടെ ബൈക്ക് മോഷ്ടിച്ച സംഘത്തെ പൂച്ചാക്കൽ പൊലീസ് കോടതിയിൽ നിന്ന് അന്വേഷണത്തിനായി വാങ്ങി. പാണാവള്ളി കുടിയിൽ വീട്ടിൽ പ്രവീൺരാജ് (26), പാണാവള്ളി കൊടുവാന്തറ വീട്ടിൽ ജോബിൻ (27), പാലക്കാട് മണ്ണാ൪ക്കാട് താലൂക്ക് കണ്ണാമല മാക്കനായിക്കര അമ്മംതുരുത്തിൽ സാജു (31) എന്നിവരെയാണ് പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ആലുവയിൽ വാഹനപരിശോധനക്കിടെയാണ് മോഷ്ടിച്ച ബൈക്കുമായി മൂന്നംഗസംഘത്തെ പൊലീസ് പിടികൂടിയത്. പൂച്ചാക്കൽ സ്റ്റേഷൻ പരിധിയിൽ നിന്നും നിരവധി ബൈക്കുകൾ മോഷണം പോയിട്ടുണ്ട്. ഇവയിൽ മൂന്നംഗസംഘത്തിന് പങ്കുണ്ടോയെന്ന് അറിയാൻ പൊലീസ് ചോദ്യംചെയ്തുവരികയാണ്.

Show Full Article
TAGS:
Next Story