കളമശേരി: ഏലൂരിൽ എച്ച്. ഐ.എൽ കമ്പനിയിലെ ഡി. ഡി.ടി പ്ളാൻറിലേക്ക് ക്ളോറിനേറ്റഡ് ആൽക്കഹോൾ എത്തിക്കുന്ന പൈപ്പ് ലൈനിൽ പൊട്ടിത്തെറി. തുട൪ന്നുണ്ടായ പുകയും രൂക്ഷഗന്ധവും നാട്ടുകാരെ പരിഭ്രാന്തിയിലാക്കി.
വ്യാഴാഴ്ച ഉച്ചക്ക് 2.45 നാണ് സംഭവം. പൊട്ടിത്തെറിയെ തുട൪ന്ന് ശക്തമായ പുക ഉയ൪ന്നു. ഇതോടൊപ്പം ദു൪ഗന്ധവും പരന്നതോടെ ഏലൂരിലും പരിസരത്തും ജനങ്ങൾക്ക് തലകറക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ടു. പാതാളം ഹൈസ്കൂളിൽ വിദ്യാ൪ഥികൾക്ക് തല കറക്കം ഉണ്ടായതായി മലിനീകരണ നിയന്ത്രണ ബോ൪ഡ് ഉദ്യോഗസ്ഥ൪ അറിയിച്ചു. ലൈനിലെ തകരാ൪ ഉടൻ പരിഹരിച്ചതിനാൽ കൂടുതൽ അപകടം ഒഴിവായതായും ബോ൪ഡ് അധികൃത൪ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2012 2:10 PM GMT Updated On
date_range 2012-06-22T19:40:26+05:30പൈപ്പ് ലൈനിലെ പൊട്ടിത്തെറി പരിഭ്രാന്തി പരത്തി
text_fieldsNext Story