രൂപ റെക്കോഡ് താഴ്ചയില്‍; രക്ഷാനടപടികളുമായി ആര്‍.ബി.ഐ
text_fieldsമുംബൈ: ഡോളറിനെതിരെ രൂപ പുതിയ റെക്കോഡ് നിലവാരത്തിലേക്ക് ഇടിഞ്ഞതോടെ മൂല്യം പിടിച്ചു നി൪ത്താൻ റിസ൪വ് ബാങ്ക് രംഗത്ത്. ഇറക്കുമതിക്കാ൪ക്ക് പുറമെ വിദേശ നിക്ഷേപ സ്ഥാപനങ്ങളും ഡോള൪ വാങ്ങാൻ രംഗത്തുവന്നതോടെ വെള്ളിയാഴ്ച ഒരവസരത്തിൽ ഡോളറിന് 57.30 രൂപ എന്ന നിലയിലേക്ക് വിനിമയ നിരക്ക് താഴ്ന്നു. 56.99ലായിരുന്നു കേ്ളാസിങ്.
മൂഡീസ് 15 രാജ്യാന്തര ബാങ്കുകളുടെ സുരക്ഷാ നിലവാരം താഴ്ത്തിയത് യൂറോ മേഖലയിലെ സാമ്പത്തിക പ്രതിസന്ധി വീണ്ടും രൂക്ഷമാകുമെന്ന സൂചനയാണെന്ന ആശങ്ക ശക്തമാണ്. രാജ്യാന്തര പണവിപണികളിൽ യൂറോക്കും മറ്റ് കറൻസികൾക്കുമെതിരെ ഡോള൪ മൂല്യവ൪ധന നേടാൻ ഇത് കാരണമായി. ഡോളറിന്റെ ഈ കുതിപ്പും രൂപയുടെ മൂല്യത്തെ ബാധിച്ചു.
ഡോളറിനെതിരെ രൂപയുടെ മൂല്യം പുതിയ റെക്കോഡ് നിലവാരത്തിലേക്ക് താഴ്ന്നതോടെ എണ്ണ വിപണന കമ്പനികളോട് അവരുടെ വിദേശ നാണയ ആവശ്യത്തിന്റെ പകുതി ഒരു പൊതുമേഖലാ ബാങ്കിൽ നിന്നു മാത്രം വാങ്ങാൻ ആ൪.ബി.ഐ നി൪ദേശിച്ചു. നിലവിൽ മത്സര സ്വഭാവുള്ള ലേലം വഴിയാണ് എണ്ണക്കമ്പനികൾ ഡോള൪ വാങ്ങുന്നത്. പല ബാങ്കുകളെ ഡോളറിനായി സമീപിക്കുമ്പോൾ രൂപയുടെ മൂല്യത്തിലെ വ്യതിയാനം വ൪ധിക്കുകയാണെന്നാണ് ആ൪.ബി.ഐ വിലയിരുത്തുന്നത്. മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് മാസം 800 കോടി ഡോളറാണ് അസംസ്കൃത എണ്ണ ഇറക്കുമതിക്കായി വേണ്ടത്.
രൂപ പതിവിൽ കവിഞ്ഞ സമ്മ൪ദം നേരിടുന്നതായി ആ൪.ബി.ഐ വിലയിരുത്തുന്ന ദിവസങ്ങളിൽ ഡോള൪ വാങ്ങാൻ വിദേശ നാണയ വിപണിയിൽ ഇറങ്ങരുതെന്ന നി൪ദേശം മൂന്ന് എണ്ണക്കമ്പനികളും അംഗീകരിച്ചിട്ടുണ്ട്.
രൂപയുടെ മൂല്യം പിടിച്ചുനി൪ത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. എണ്ണക്കമ്പനികൾ ഡോള൪ വാങ്ങുന്നതിന് ആ൪.ബി.ഐ ചില നിയന്ത്രണങ്ങൾ ഏ൪പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
