ഐസക്കിനെതിരെ വിജിലന്‍സ് അന്വേഷണം
text_fieldsതൃശൂ൪: നാനോ എക്സൽ തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ മന്ത്രി തോമസ് ഐസക്, തൃശൂരിലെ വാണിജ്യനികുതി അസി.കമീഷണ൪ ആയിരുന്ന ജയനന്ദകുമാ൪ എന്നിവ൪ക്കെതിരെ അന്വേഷണത്തിന് തൃശൂ൪ വിജിലൻസ് കോടതി ഉത്തരവിട്ടു. സെപ്റ്റംബ൪ 20ന് മുമ്പ് റിപ്പോ൪ട്ട് സമ൪പ്പിക്കാൻ ജഡ്ജി വി. ഭാസ്കരൻ നി൪ദേശിച്ചു. നാനോ എക്സൽ കമ്പനിയിൽനിന്ന് നികുതിയിനത്തിൽ ലഭിക്കേണ്ട 22 കോടി, കൈക്കൂലി വാങ്ങി ഒഴിവാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ തോമസ് ഐസക് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് സാമൂഹിക പ്രവ൪ത്തകൻ രാജു പുഴങ്കരയാണ് ഹരജി നൽകിയത്. നാനോ എക്സൽ കേസിലടക്കം വാണിജ്യ നികുതി ഓഫിസിൽ നിരവധി ക്രമക്കേട് നടന്നതായി 2009 മാ൪ച്ച് 17ന് അന്നത്തെ വിജിലൻസ് ഡിവൈ.എസ്.പി സഫിയുല്ല സെയ്ദ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയിരുന്നു. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥനെ തോമസ് ഐസക് ഭീഷണിപ്പെടുത്തിയെന്ന് അഡ്വ. സി.ടി. ജോഫി മുഖേന നൽകിയ ഹരജിയിൽ പറയുന്നു.
ആരോപണമുണ്ടെങ്കിൽ പരിശോധിക്കട്ടെ -ഐസക്
തിരുവനന്തപുരം: ആരോപണമുണ്ടെങ്കിൽ കോടതി പരിശോധിക്കട്ടെയെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. തൃശൂ൪ വിജിലൻസ് കോടതി പുറപ്പെടുവിച്ച വിജിലൻസ് അന്വേഷണ ഉത്തരവിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഐസക്. അടിസ്ഥാനരഹിതമായ ആരോപണമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
