പാലക്കാട്: ജില്ലയുടെ കിഴക്കൻമേഖല റിയൽ എസ്റ്റേറ്റ് മാഫിയയുടെ പിടിയിൽ. വാളയാ൪ മുതൽ ഗോവിന്ദാപുരം വരെയുള്ള 50 കിലോമീറ്റ൪ ദൂരത്തിലാണ് ഇവ൪ പിടിമുറുക്കിയിരിക്കുന്നത്. കൊഴിഞ്ഞാമ്പാറ, വലിയവള്ളംപതി, കോഴിപ്പതി, എരുത്തേമ്പതി, ഒഴലപ്പതി, വടകരപ്പതി, നല്ളേപ്പുള്ളി, എലപ്പുള്ളി, പുതുശേരി മേഖലകളിൽ ഇവ൪ വാഴുകയാണ്. വയലുകളും നാണ്യവിളകളും മേഖലയിൽനിന്ന് അപ്രത്യക്ഷമാവുകയും പകരം പുതിയ കെട്ടിടങ്ങൾ തലപൊക്കുകയുമാണ്. തമിഴ്നാട്ടിൽനിന്നുള്ള സംഘമാണ് ബിനാമി പേരുകളിൽ ഭൂമി വാങ്ങിക്കൂട്ടുന്നത്.
റവന്യു അധികൃതരുടെ ഒത്താശയോടെയാണ് ഇവിടങ്ങളിൽ വ്യാപകമായി നിലം നികത്തുന്നതെന്ന ആരോപണം ശക്തമാണ്. രജിസ്റ്റ൪ ചെയ്ത ഭൂമികൾ അളന്ന് തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥ൪ തിക്കിത്തിരക്കുകയാണ്. ചെറുകിട ഭൂവുടമകളിൽനിന്ന് ഭൂമി അളവിന് ആയിരവും രണ്ടായിരവും വാങ്ങുന്നവ൪ റിയൽ എസ്റ്റേറ്റ് മാഫിയയിൽ നിന്ന് ഏക്കറൊന്നിന് 5,000 രൂപയാണ് സ്വന്തമാക്കുന്നത്. ഇവ൪ക്ക് വേണ്ടി ഞായറാഴ്ചയും ജോലി ചെയ്യാൻ കിഴക്കൻ മേഖലയിലെ ചില വില്ളേജ് ഉദ്യോഗസ്ഥ൪ തയാറാണ്. വില്ളേജ് ഓഫിസ൪, അസിസ്റ്റൻറ്, ക്ള൪ക്ക് എന്നിങ്ങനെയാണ് പടി. തങ്ങൾക്ക് വേണ്ടി വഴിവിട്ട് കാര്യങ്ങൾ ചെയ്യുന്നവ൪ പറയുന്ന ആൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ ജോലി നൽകിയും റിയൽ എസ്റ്റേറ്റ് മാഫിയ പ്രത്യുപകാരം ചെയ്യുന്നുണ്ട്.
കിഴക്കൻ മേഖലയിലെ പല പ്രദേശങ്ങളിലും ഹൗസിങ് കോളനികളുടെ വരവറിയിച്ച് വ൪ണക്കൊടികൾ ഉയ൪ന്നിട്ടുണ്ട്. അന്ത൪ സംസ്ഥാന റിയൽ എസ്റ്റേറ്റ് മാഫിയ ദല്ലാളുമാ൪ വഴി പലപ്പോഴായി വാങ്ങിക്കൂട്ടിയ സ്ഥലമാണ് ഇതെന്നാണ് ആരോപണം. കുറഞ്ഞ വിലയ്ക്ക് വാങ്ങിയ സ്ഥലം റവന്യു അധികൃതരുടെ ഒത്താശയോടെ രേഖയുണ്ടാക്കി വൻതുകക്ക് മറിച്ച് നൽകുന്ന കച്ചവടമാണ് കിഴക്കൻമേഖലയിൽ പൊടിപൊടിക്കുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2012 11:55 AM GMT Updated On
date_range 2012-06-22T17:25:28+05:30ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ വാഴ്ച
text_fieldsNext Story