ജനസംഖ്യക്കും ഭൂവിസ്തൃതിക്കും ആനുപാതികമായി ജില്ലയില്‍ വില്ളേജുകളില്ല
text_fieldsമലപ്പുറം: ജില്ലക്ക് മൂന്ന് വില്ളേജുകൾ കൂടി മാത്രം അനുവദിച്ചത് ഭൂവിസ്തൃതിയും ജനസംഖ്യാനുപാതവും തീരെ പരിഗണിക്കാതെ. സംസ്ഥാനത്ത് 29 വില്ളേജുകൾ പുതുതായി പ്രഖ്യാപിച്ചതിലാണ് നിലമ്പൂ൪ താലൂക്കിലെ മൂത്തേടം, പോത്തുകല്ല്, തിരൂരങ്ങാടി താലൂക്കിലെ എടരിക്കോടും പുതുതായി മൂന്ന് വില്ളേജുകൾ അനുവദിച്ച് ഉത്തരവുണ്ടായത്. നിലവിൽ ജില്ലയിൽ 135 വില്ളേജുകളുണ്ട്. പുതിയവ കൂടി വരുന്നതോടെ ഇത് 138 ആകും.
ഇപ്പോൾ പ്രഖ്യാപിച്ച മൂന്ന് വില്ളേജുകളടക്കം കൂടുതലായി 16 വില്ളേജുകൾ ജില്ലയിൽ അടിയന്തരമായി രൂപവത്കരിക്കണമെന്ന് 2007ൽ ജില്ലാ ഭരണകൂടം ലാൻഡ് റവന്യു കമീഷണ൪ക്ക് ശിപാ൪ശ ചെയ്തിരുന്നു.
അഞ്ചു വ൪ഷത്തിനു ശേഷമാണ് ശിപാ൪ശ ചെയ്തവയിൽ മൂന്നെണ്ണം പ്രഖ്യാപിച്ചത്. ഏറനാട് താലൂക്കിൽ കരിപ്പൂ൪, കരുവമ്പ്രം വില്ളേജുകളും നിലമ്പൂ൪ താലൂക്കിൽ മൂത്തേടം, വാണിയമ്പലം, പോത്തുകല്ല് വില്ളേജുകളും തിരൂ൪ താലൂക്കിലെ വെട്ടം-രണ്ട്, പള്ളിപ്പുറം, ഓമച്ചപ്പുഴ, കൂട്ടായി, തൊഴുവാനൂ൪ വില്ളേജുകളും പൊന്നാനി താലൂക്കിൽ പൊന്നാനി സൗത്ത് വില്ളേജും പെരിന്തൽമണ്ണ താലൂക്കിലെ പാങ്ങ്, കുളത്തൂ൪ വില്ളേജുകളും തിരൂരങ്ങാടി താലൂക്കിൽ കൊടിഞ്ഞി, വെളിമുക്ക്, എടരിക്കോട് വില്ളേജുകളും രൂപവത്കരിക്കണമെന്നാണ് 2007ൽ ലാൻഡ് റവന്യു കമീഷണ൪ക്ക് ശിപാ൪ശ സമ൪പ്പിച്ചത്.
ഭൂവിസ്തൃതി, ജനസംഖ്യാനുപാതികമായി തെക്കൻ ജില്ലകളെക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന മലപ്പുറത്ത് വില്ളേജ്-താലൂക്ക് എന്നിവയുടെ കാര്യത്തിൽ ഏറെ അസന്തുലിതത്വം നിലനിൽക്കുന്നുണ്ട്. ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുകയും നിത്യജീവിതത്തിനാവശ്യമായ നിരവധി രേഖകളും സാക്ഷ്യപത്രങ്ങളും നൽകുകയും ചെയ്യുന്ന റവന്യു സ്ഥാപനമാണ് വില്ളേജ് ഓഫിസുകൾ. 2011ലെ കണക്കനുസരിച്ച് 41,10,951 ആണ് മലപ്പുറത്തെ ജനസംഖ്യ. എന്നാൽ, ജില്ലയേക്കാൾ ജനസംഖ്യ ഏറെ കുറവുള്ള തൃശൂരിൽ 254 വില്ളേജുകളുണ്ട്. പുതുതായി രണ്ടെണ്ണം കൂടി പ്രഖ്യാപിക്കുകയും ചെയ്തു.
35,000ൽ കൂടുതൽ ജനസംഖ്യകളുള്ള 35 വില്ളേജുകൾ ജില്ലയിലുണ്ട്. ഇവ അടിയന്തരമായി വിഭജിച്ചാലേ കാര്യങ്ങൾ സുഗമമായി കൊണ്ടുപോകാനാവൂ. 35,000ൽ കൂടുതൽ ജനസംഖ്യയുള്ള നാല് വില്ളേജുകളാണ് പെരിന്തൽമണ്ണ താലൂക്കിലുള്ളത്. തിരൂരങ്ങാടിയിൽ ഏഴും ഏറനാട് പത്തും നിലമ്പൂരിൽ നാലും തിരൂ൪ ആറും പൊന്നാനിയിൽ നാലും വില്ളേജുകളിൽ 35,000ൽ കൂടുതൽ ജനസംഖ്യയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
