പനി: 20 ദിവസത്തിനിടെ ചികിത്സ തേടിയത് 5624 പേര്‍
text_fieldsകാഞ്ഞങ്ങാട്: ജില്ലയിൽ പനി ബാധിച്ച് ഈ വ൪ഷം ജൂൺ ഒന്നുമുതൽ ഇതുവരെ സ൪ക്കാ൪ ആശുപത്രികളിൽ ചികിത്സ തേടിയത് 5624 പേ൪. ജൂണിൽ ഇതുവരെ 197 പനിബാധിതരാണ് കിടത്തി ചികിത്സ തേടിയത്. ജില്ലയിലെ സ൪ക്കാ൪ ആശുപത്രിയിൽ വിവിധ രോഗങ്ങൾക്കായി ചികിത്സ തേടിയത്തെിയത് 78,929 പേരാണ്. ഇതിൽ 2213 പേ൪ കിടത്തി ചികിത്സ നേടി. ജൂണിൽ ആറുപേ൪ക്കാണ് ഡെങ്കിപ്പനി സംശയിച്ചത്. ഇതിൽ ഒരാളുടേത് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. രണ്ടുപേ൪ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 18 മലേറിയ കേസുകളാണ് സ്ഥിരീകരിച്ചത്. 26 പേ൪ക്ക് ചിക്കൻപോക്സ് പിടിപെട്ടു. മഞ്ഞപ്പിത്തം സംശയിച്ച 16 കേസുകളിൽ മൂന്നെണ്ണം സ്ഥിരീകരിച്ചിട്ടുണ്ട്. ചെമ്മനാട് പഞ്ചായത്തിലെ ഒമ്പതുവയസ്സുള്ള കുട്ടിക്ക് അഞ്ചാംപനി കണ്ടത്തെിയിരുന്നു. സംശയിച്ച നാല് ടൈഫോയ്ഡ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. നാലുപേ൪ക്ക് മഞ്ഞപ്പനി പിടിപെടുകയുണ്ടായി.
2011ൽ ഡോക്ട൪മാ൪ സമര രംഗത്തായതിനാൽ ജൂൺ മാസത്തെ വ്യക്തമായ കണക്കില്ല. 2010 ജൂണിൽപനിബാധിതരായി ചികിത്സ തേടി ആശുപത്രികളിലത്തെിയത് 26,658 പേരായിരുന്നു.
2010 ജൂണിൽ 49 പേ൪ക്കാണ് ചികുൻഗുനിയ കണ്ടത്തെിയത്. 166 ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിരുന്നു. എലിപ്പനി നാലുപേ൪ക്കും ചിക്കൻപോക്സ് എട്ടുപേ൪ക്കും പിടിപെട്ടിരുന്നു. 32 പേ൪ക്കാണ് മലേറിയ പിടിപെട്ടത്. 2010ൽ വയറിളക്ക രോഗബാധയെ തുട൪ന്ന് 2641 പേ൪ ചികിത്സ തേടിയെങ്കിൽ ജൂണിൽ ഇതുവരെ 1320 പേ൪ ഒ.പിയിൽ ചികിത്സ തേടി. ഇതിൽ 114 പേരെ കിടത്തി ചികിത്സിക്കുകയും ചെയ്തു.
ഡെങ്കിപ്പനി സംശയിക്കുന്ന കനകപ്പള്ളി കോടോംചാൽ സ്വദേശി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ജൂൺ 18നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്ത സാമ്പിൾ പരിശോധനക്ക് അയച്ചെങ്കിലും റിപ്പോ൪ട്ട് കിട്ടിയിട്ടില്ല. ജൂൺ ഒന്നുമുതൽ 21 വരെ 23 പനിബാധിതരെയാണ് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ജില്ലാ ആശുപത്രിയിലെ രണ്ട് പനി വാ൪ഡുകളും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞതവണ ആഗസ്റ്റിലാണ് എലിപ്പനി ജില്ലയിൽ റിപ്പോ൪ട്ട് ചെയ്തിരുന്നത്. എന്നാൽ, ഇത്തവണ ജൂൺ മാസത്തിൽതന്നെ എലിപ്പനി ജില്ലയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, മേയ് മാസത്തോടെതന്നെ പനി ഉൾപ്പെടെ റിപ്പോ൪ട്ട് ചെയ്യാനും തുടങ്ങിയിരുന്നു.
മഴ കനത്തതോടെ പനി ഉൾപ്പെടെ വിവിധ രോഗങ്ങളുമായി ആശുപത്രികളിൽ ചികിത്സ തേടിയത്തെുന്നവരുടെ എണ്ണം വ൪ധിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
