ഇരിട്ടി: കാലവ൪ഷം കനക്കുമ്പോൾ പുഴയിൽ വെള്ളം ഉയരുന്നതുംനോക്കി പോകാൻ മറ്റിടമില്ലാതെ ഭീതിയിൽ കഴിയുകയാണ് കക്കുവ പുഴയോരത്തെ കുടുംബങ്ങൾ.
ആറളം പഞ്ചായത്തിലെ കക്കുവ പുഴയോരത്ത് താമസിച്ചുവരുന്ന അഞ്ച് കുടുംബങ്ങളാണ് പുഴയിൽ വെള്ളം കയറുന്നതോടെ ഭീതിയിൽ കഴിയുന്നത്. കഴിഞ്ഞ വ൪ഷമുണ്ടായ കനത്ത വെള്ളപ്പാച്ചിലിൽ ഇവരുടെ ആടുമാടുകളും വീട്ടുപകരണങ്ങളും വസ്ത്രങ്ങളും ഒലിച്ചുപോയിരുന്നു.
കനത്ത മഴയിൽ വെള്ളം കയറുന്നതോടെ ഉറങ്ങാൻപോലും പറ്റാത്ത സ്ഥിതിയാണിവ൪ക്ക്. രാത്രികാലങ്ങളിൽ വെള്ളപ്പാച്ചിലുണ്ടായാൽ കൈക്കുഞ്ഞുങ്ങളെയും വൃദ്ധരെയുംകൊണ്ട് എങ്ങും പോകാൻ പറ്റാത്ത അവസ്ഥയാണ്. തോട്ടുപുറത്തിൽ ജോബി, പുതിയപുരയിൽ രാജൻ, തകിടയിൽ ജാനകി തുടങ്ങി അഞ്ചു പേരുടെ വീടുകളാണ് പുഴയോരത്തുള്ളത്. വ൪ഷങ്ങളായി പുഴയോരത്ത് ജീവിതം നയിക്കുന്ന ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് പഞ്ചായത്ത് നടപടിയെടുക്കാൻ മുന്നോട്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2012 11:44 AM GMT Updated On
date_range 2012-06-22T17:14:08+05:30പുഴയില്‍ വെള്ളം ഉയരുന്നു; ഇവരുടെ ഉള്ളില്‍ ഭീതിയും
text_fieldsNext Story