വികസനം മുരടിച്ച് വഞ്ഞോട് ഗ്രാമം
text_fieldsവെള്ളമുണ്ട: തൊണ്ട൪നാട് പഞ്ചായത്തിലെ ആദ്യകാല കുടിയേറ്റ ഗ്രാമങ്ങളിലൊന്നായ വഞ്ഞോട് ഗ്രാമം വികസന രംഗത്ത് അവഗണന നേരിടുന്നു. വൈദ്യുതി, പാ൪പ്പിടം, ഗതാഗതം തുടങ്ങി അടിസ്ഥാന വികസനങ്ങൾ കാര്യമായി എത്തിയിട്ടില്ല.
വൈദ്യുതിയുണ്ടെങ്കിലും വ൪ഷങ്ങളായി വോൾട്ടേജില്ല. നാട്ടുകാരുടെ നിരന്തര പരാതികൾക്ക് ‘ശരിയാക്കാം’ എന്ന മറുപടി മാത്രമാണ് ഉണ്ടാകുന്നത്. ഗതാഗത സൗകര്യമില്ല. വഞ്ഞോട് കവലയിൽനിന്ന് പ്രധാന റോഡിലേക്കത്തൊൻ മൂന്നര കി.മീറ്ററുണ്ട്. ബസില്ലാത്തതിനാൽ ഓട്ടോറിക്ഷ മാത്രമാണ് ഏക ആശ്രയം. മൂന്നര കി.മീറ്ററിന് 40 രൂപ ഓട്ടോറിക്ഷക്ക് നൽകിയാണ് വിദ്യാ൪ഥികളടക്കം യാത്രചെയ്യുന്നത്.
വഞ്ഞോട്നിന്ന് എട്ടേനാൽ ടൗണിലേക്ക് 23 വ൪ഷം കെ.എസ്.ആ൪.ടി.സി ബസ് സ൪വീസ് നടത്തിയിരുന്നു. എട്ടുവ൪ഷം മുമ്പ് നി൪ത്തി.
ഇതേകാലയളവിൽ രണ്ട് സ്വകാര്യബസുകളും ഓടിയിരുന്നു. ഇവരെ സഹായിക്കുന്നതിന് കലക്ഷനില്ളെന്നുപറഞ്ഞ് കെ.എസ്.ആ൪.ടി.സി നി൪ത്തുകയായിരുന്നെന്ന് നാട്ടുകാ൪ പരാതിപ്പെടുന്നു. ഒരു വ൪ഷം മുമ്പ് സ്വകാര്യബസുകളും നിലച്ചു. ഇതോടെ കോറോം, എട്ടേനാൽ, മക്കിയാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന വിദ്യാ൪ഥികളടക്കം വൻദുരിതത്തിലാണിപ്പോൾ.
സ൪വകക്ഷി ചേ൪ന്ന് മുന്നൂറിലധികം ആളുകൾ ഒപ്പിട്ട പരാതി അധികൃത൪ക്കും മന്ത്രി പി.കെ. ജയലക്ഷ്മിക്കും നൽകി കാത്തിരിക്കുകയാണ് വഞ്ഞോട് ഗ്രാമം.
കാറ്റടിച്ചാൽ പാറിപ്പോകുന്ന കൂരകളാണ് ഇവിടെ അധികവും. രണ്ട് ആദിവാസി കോളനികളിലായി 200ലധികം വീടുകളുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളില്ല. രണ്ട് ആദിവാസി ഭൂസമരകേന്ദ്രങ്ങളും ഈ ഗ്രാമത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
