Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമുലായം ബി.ജെ.പി...

മുലായം ബി.ജെ.പി ഏജന്റെന്ന് കോണ്‍ഗ്രസ് വക്താവ്

text_fields
bookmark_border
മുലായം ബി.ജെ.പി ഏജന്റെന്ന് കോണ്‍ഗ്രസ് വക്താവ്
cancel

ന്യൂദൽഹി: കോൺഗ്രസ് വക്താവ് റാഷിദ് ആൽവിയുടെ നാക്കുപിഴയെ തുട൪ന്ന് കോൺഗ്രസ്-സമാജ്വാദി പാ൪ട്ടി ബന്ധത്തിൽ വിള്ളൽ. എസ്.പി നേതാവ് മുലയംസിങ് യാദവാണ് ബി.ജെ.പിയുടെ ഏറ്റവും വലിയ ഏജന്റ് എന്ന റാഷിദ് ആൽവിയുടെ പ്രസംഗമാണ് ഇരുപാ൪ട്ടികളും തമ്മിലുള്ള ബന്ധത്തെ ഉലച്ചത്.
പാ൪ട്ടിയുടെ പരമോന്നത നേതാവിനെതിരായ പരാമ൪ശത്തിൽ ക്ഷുഭിതനായ എസ്.പി ജനറൽ സെക്രട്ടറിയും മുലായമിന്റെ സഹോദരനുമായ രാംഗോപാൽ യാദവ് റാഷിദ് ആൽവിക്ക് സമനില തെറ്റിയെന്നും ഭ്രാന്താശുപത്രിയിലാക്കണമെന്നും കുറ്റപ്പെടുത്തി. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ യു.പി.എ സ്ഥാനാ൪ഥി പ്രണബ് മുഖ൪ജിക്ക് എസ്.പി പിന്തുണ നി൪ണായകമാണെന്നിരിക്കെ ആൽവി മുലായത്തെ കടന്നാക്രമിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിച്ചു.
അപകടം മനസ്സിലാക്കിയ കോൺഗ്രസ് ആൽവിയെ തള്ളിപ്പറഞ്ഞു. ആൽവി പറഞ്ഞത് വ്യക്തിപരമായ വീക്ഷണമാണെന്നും കോൺസ്രിന്റേതല്ലെന്നും പാ൪ട്ടിയുടെ മറ്റൊരു വക്താവ് ജനാ൪ദനൻ ദ്വിവേദി വിശദീകരിച്ചു. താൻ പറഞ്ഞതിന് കോൺഗ്രസിന് ഉത്തരവാദിത്തമില്ലെന്നും വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ആൽവിയും വിശദീകരിച്ചു. അതേസമയം, ആൽവി കോൺഗ്രസ് വക്താവായതിനാൽ അയാൾ നടത്തിയ പരാമ൪ശത്തിന് കോൺഗ്രസ് പാ൪ട്ടി മാപ്പുപറയണമെന്നാണ് എസ്.പി നേതാവ് ശാഹിദ് സിദ്ധീഖിയുടെ ആവശ്യം. യു.പിയിലെ മുറാദാബാദിൽ പ്രാദേശിക തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കവെയാണ് റാഷിദ് ആൽവി വിവാദ പരാമ൪ശം നടത്തിയത്.
കഴിഞ്ഞ 10 വ൪ഷമായി ബി.ജെ.പിയുടെ താളത്തിനൊത്ത് തുള്ളുകയാണ് മുലായംസിങ് ചെയ്തിട്ടുള്ളതെന്നും അതിനാൽ ബി.ജെ.പിയുടെ ഏറ്റവും വലിയ ഏജന്റാണ് എസ്.പി നേതാവെന്നുമായിരുന്നു ആൽവി പ്രസംഗിച്ചത്.
വാ൪ത്ത പുറത്തുവന്നതോടെ എസ്.പി നേതാക്കൾ കോൺഗ്രസിനെതിരെ ശക്തമായി രംഗത്തുവന്നു. ബാബരി മസ്ജിദ് തക൪ക്കാനുള്ള ശ്രമം ബലംപ്രയോഗിച്ച് തടഞ്ഞ മുലായം സിങ്ങിനെ ബി.ജെ.പി ഏജന്റെന്ന് വിളിക്കാൻ സമനില തെറ്റിയവ൪ക്കു മാത്രമേ സാധിക്കുകയുള്ളൂവെന്ന് രാംഗോപാൽ വ൪മ ചൂണ്ടിക്കാട്ടി.
യു.പി.എ സ൪ക്കാറിനെ പുറത്തുനിന്ന് പിന്തുണക്കുന്ന മുലായംസിങ് മമത ബാന൪ജിക്കൊപ്പം ചേ൪ന്ന് പ്രണബിനെ രാഷ്ട്രപതിയാക്കുന്നതിനെതിരെ രംഗത്തുവന്നിരുന്നു. സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടാണ് മുലായത്തെ മമതയിൽനിന്ന് അകറ്റി വീണ്ടും യു.പി.എ പാളയത്തിലെത്തിച്ചത്. ഇതേച്ചൊല്ലി മമത യു.പി.എ വിടുമെന്ന ഭീഷണി ഉയ൪ത്തിയിരിക്കെ, ഭരണം നിലനി൪ത്താൻ കോൺഗ്രസിന് എസ്.പിയുടെ പിന്തുണ അനിവാര്യമാണ്.
അതുകൊണ്ടുതന്നെ ഈ ഘട്ടത്തിൽ പാ൪ട്ടി വാക്താവ് കൂടിയ റാഷിദ് ആൽവിയുടെ നാക്കുപിഴ കോൺഗ്രസിന്റെ തന്ത്രപരമായ പിഴവായി മാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story