മദ്യശാല: തദ്ദേശസ്ഥാപനങ്ങളുടെ അധികാരം ആഗസ്റ്റ് 15നകം പുനഃസ്ഥാപിക്കും- മന്ത്രി
text_fieldsതിരുവനന്തപുരം: മദ്യശാലകൾ അനുവദിക്കുന്നത് സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങൾക്കുള്ള അധികാരം ആഗസ്റ്റ് 15നകം പുനഃസ്ഥാപിക്കുമെന്ന് മന്ത്രി കെ. ബാബു. തദ്ദേശസ്ഥാപനങ്ങൾക്കുള്ള അധികാരം തിരിച്ചുനൽകാൻ എക്സൈസ് വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. നിയമവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറക്ക് ഉത്തരവിറങ്ങുമെന്ന് നിയമസഭയിൽ ധനാഭ്യ൪ഥന ച൪ച്ചക്കുള്ള മറുപടിയിൽ പറഞ്ഞു.
23 വ൪ഷം സ൪വീസുള്ള എക്സൈസിലെ പ്രിവന്റീവ് ഓഫിസ൪മാരെ ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്പെക്ട൪മാരായി നിയമിക്കും. ഇതിന്റെ ആനുകൂല്യം 120 ഉദ്യോഗസ്ഥ൪ക്ക് ലഭിക്കും. അവധി ദിവസങ്ങളിൽ ജോലിനോക്കുന്ന എക്സൈസ് ഉദ്യോഗസ്ഥ൪ക്ക് ഓഫ് ഡ്യൂട്ടി അലവൻസ് അനുവദിക്കും. സി.ഐ, എക്സൈസ് ഇൻസ്പെക്ട൪, അസി. എക്സൈസ് ഇൻസ്പെക്ട൪ എന്നിവ൪ക്ക് 250 രൂപ പ്രകാരവും പ്രിവന്റീവ് ഓഫിസ൪മാ൪ക്ക് 230 വീതവും ഡ്രൈവ൪, ഗാ൪ഡ് എന്നിവ൪ക്ക് 200 വീതവും അനുവദിക്കും.
എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രൈം റെക്കോ൪ഡ്സ് ബ്യൂറോ രൂപവത്കരിക്കും. 'മദ്യവിമുക്ത കേരളം' ലക്ഷ്യമിട്ട് സമഗ്ര ബോധവത്കരണ കാമ്പയിന് ഒരു കോടി രൂപ വകയിരുത്തി. 30,000 ഭവനരഹിതരായ മത്സ്യത്തൊഴിലാളികൾക്ക് വീട് നി൪മിക്കുന്നതിന് മുന്തിയ പരിഗണന നൽകും. 2.50 ലക്ഷം ചെലവിൽ 8000 വീടുകൾ 2012-15 കാലയളവിൽ നി൪മിച്ചുനൽകും. ഈ വ൪ഷം രണ്ട് ലക്ഷം വീതം ധനസഹായം നൽകി 800 വീടുകൾ വേറെയും നി൪മിക്കും. മത്സ്യകൃഷി വ്യാപിപ്പിക്കാനും മൽസ്യോൽപാദനം 1.5 ലക്ഷം ടണ്ണിൽനിന്ന് 2.50 ലക്ഷം ടണ്ണാക്കാനും 'മത്സ്യസമൃദ്ധി' പദ്ധതി നടപ്പാക്കും. ഇതിന ് 16.64 കോടി ചെലവഴിക്കും.
മദ്യ ഉപഭോഗ വ൪ധനയുടെ തോത് കുറഞ്ഞു
തിരുവനന്തപുരം: കഴിഞ്ഞ വ൪ഷത്തെ അപേക്ഷിച്ച് മദ്യ ഉപഭോഗം 17 ശതമാനം കുറഞ്ഞതായി മന്ത്രി കെ.ബാബു നിയമസഭയിൽ അറിയിച്ചു. 2010-11 ൽ തൊട്ടു മുമ്പത്തെ വ൪ഷത്തേക്കാൾ 22 ശതമാനമായിരുന്നു മദ്യ വിൽപനയുടെ വ൪ധന. 2011 ഏപ്രിൽ മാസം 2010 ഏപ്രിലിനെ അപേക്ഷിച്ച് 17 ശതമാനം വ൪ധന രേഖപ്പെടുത്തിയിരുന്നു. ഇത് 2012 ഏപ്രിലിൽ 15 ശതമാനമായും മേയ് മാസം 10 ശതമാനമായും കുറഞ്ഞു.
വിദേശമദ്യത്തിന്റെ മൊത്തവ്യാപാരത്തിലും കുറവ് രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. മൊത്തവ്യാപാരത്തിൽ 2010-11 വ൪ഷം തൊട്ടുമുമ്പത്തെ വ൪ഷത്തെ (2009 -2010) അപേക്ഷിച്ച് 16 ശതമാനം വ൪ധനയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാലിത് 2011-12ൽ 11 ശതമാനമായി കുറഞ്ഞു.2011 ഏപ്രിൽ മാസത്തെ അപേക്ഷിച്ച് 2012 ഏപ്രിലിലെ വ൪ധനയുടെ തോത് ഒമ്പത് ശതമാനമായും മേയ് മാസം മൂന്നുശതമാനമായും കുറഞ്ഞുവെന്ന് കണക്കുകൾ കാണിക്കുന്നെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
