മാനഭംഗപ്പെടുത്തി കൊലപാതകം: കൂട്ടുപ്രതി പിടിയില്‍
text_fieldsഅടിമാലി: വീട്ടമ്മയെയും മകളെയും മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന കൂട്ടുപ്രതിയെ പൊലീസ് പിടികൂടി. ഈ കേസിലെ ഒന്നാം പ്രതിക്ക് കോടതി ബുധനാഴ്ച വധശിക്ഷ വിധിച്ചിരുന്നു. വണ്ടിപ്പെരിയാ൪ 57 ാം മൈൽ പെരുവേലിപ്പറമ്പിൽ ജോമോനെയാണ് (36) പൊലീസ് പിടികൂടിയത്. മൂന്നാ൪ ഡിവൈ.എസ്.പി വി.എൻ. സജിയുടെ നേതൃത്വത്തിലെ പൊലീസ് സംഘം പെരിഞ്ചാംകുട്ടിയിൽ നിന്ന് വനപാലകരുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്'. വണ്ടിപ്പെരിയാ൪ 57 ാംമൈൽ വള്ളോപ്പറമ്പിൽ പരേതനായ ശശിയുടെ ഭാര്യ മോളി (55), മകൾ നീനുമോൾ (22) എന്നിവരെ 2007 ഡിസംബ൪ രണ്ടിന് വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.
വ്യാഴാഴ്ച രണ്ടോടെ ചിന്നാ൪ പെരിഞ്ചാംകുട്ടി കൂപ്പിന് സമീപം താമസിക്കുന്ന മാതാവ് നടക്കൽ തങ്കമ്മയുടെ വീട്ടിൽ നിന്നാണ് ജോമോൻ പിടിയിലായത്. ഒന്നാംപ്രതി വണ്ടിപ്പെരിയാ൪ ചൂരക്കുളം പുതുവയലിൽ രാജേന്ദ്രനെയാണ് (48) തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ബുധനാഴ്ച വധശിക്ഷക്ക് വിധിച്ചത്.
ഒളിവിൽ പോയതിനാൽ ജോമോനെ വിചാരണ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇക്കാലമത്രയും ഇയാൾ കേരളത്തിലും തമിഴ്നാട്ടിലുമായി ക്വാറികളിൽ ജോലി ചെയ്തുവരികയായിരുന്നു. പാലാ കടപ്ലാമറ്റം ക്വാറിയിൽ ജോലി നോക്കി വരവെ ഈ സംഭവത്തിലെ വിചാരണ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു. ഇതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന ജോമോൻ മൂന്നുദിവസം മുമ്പ് പെരിഞ്ചാംകുട്ടിയിലെ അമ്മ വീട്ടിലെത്തുകയായിരുന്നു.അയൽവാസികളിൽ ചിലരാണ് ജോമോൻ ഇവിടെയുണ്ടെന്ന വിവരം ഡിവൈ.എസ്.പിയെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
