അബ്ദുറഹ്മാനെ ട്രഷററാക്കി കാസര്‍കോട് ലീഗിലെ തര്‍ക്കം തീര്‍ത്തു
text_fieldsകാസ൪കോട്: എ. അബ്ദുറഹ്മാനെ ട്രഷററാക്കി കാസ൪കോട് ജില്ലാ മുസ്ലിം ലീഗിലെ ത൪ക്കം സംസ്ഥാന നേതൃത്വം ഒത്തുതീ൪ത്തപ്പോൾ ബലിയാടായത് സി.ടി. അഹമ്മദലി. ചൊവ്വാഴ്ച തിരുവനന്തപുത്ത് ചേ൪ന്ന ലീഗ് സംസ്ഥാന നേതൃയോഗമാണ് സി.ടിയെ മാറ്റി ലീഗ് കാസ൪കോട് മുനിസിപ്പൽ സെക്രട്ടറി എ. അബ്ദുറഹ്മാനെ ജില്ലാ ട്രഷററാക്കാൻ തീരുമാനിച്ചത്. ഇതോടെ മാസങ്ങളായി ജില്ലാ മുസ്ലിം ലീഗിൽ നിലനിന്നിരുന്ന ത൪ക്കത്തിന് ശമനമായി.
ഫെബ്രുവരി 11ന് കാസ൪കോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ കൗൺസിൽ യോഗം തെരഞ്ഞെടുപ്പ് അലങ്കോലപ്പെട്ടിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.സി. ഖമറുദ്ദീനും എ. അബ്ദുറഹ്മാനുമായിരുന്നു മത്സരിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.പി.എ. മജീദും ഇ.ടി. മുഹമ്മദ് ബഷീറും അഞ്ച് വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചതോടെയാണ് യോഗം അലങ്കോലപ്പെട്ടത്. ജില്ലാ ഭാരവാഹികളെ പ്രഖ്യാപിക്കുന്നതിൽ നിന്ന് സംസ്ഥാന നേതാക്കളെ അബ്ദുറഹ്മാൻ അനുകൂലികൾ തടഞ്ഞു. തുട൪ന്ന്, തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. മാ൪ച്ച് 17ന് സംസ്ഥാന കമ്മിറ്റി ഇടപെട്ട് വീണ്ടും ജനറൽ കൗൺസിൽ വിളിച്ച് പാനൽ അവതരിപ്പിച്ചപ്പോൾ ഇതിൽ അബ്ദുറഹ്മാൻ ഉൾപ്പെട്ടിരുന്നില്ല. ഇത് കൗൺസിൽ ഹാളിൽ ത൪ക്കത്തിനും കയ്യേറ്റത്തിനും ഇടയാക്കി. ജില്ലാ പ്രസിഡൻറായി ചെ൪ക്കളം അബ്ദുല്ല, ജനറൽ സെക്രട്ടറിയായി എം.സി. ഖമറുദ്ദീൻ, ട്രഷററായി സി.ടി. അഹമ്മദലി എന്നിവരെ സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു. എന്നാൽ, അബ്ദുറഹ്മാനെ അനുകൂലിക്കുന്ന കാസ൪കോട് മണ്ഡലം, മുൻസിപ്പൽ കമ്മിറ്റികൾ ഇത് അംഗീകരിച്ചില്ല. പാ൪ട്ടി ജില്ലാ നേതൃത്വത്തോട് ഈ വിഭാഗം ഇടഞ്ഞുനിന്നതിനാൽ നാലു മാസമായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ചേ൪ന്നിട്ടില്ല. അബ്ദുറഹ്മാനെ ജനറൽ സെക്രട്ടറിയാക്കാൻ മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിൽ നിരന്തരം സമ്മ൪ദം ചെലുത്തിയിരുന്നു.
എന്നാൽ, അബ്ദുറഹ്മാനെ ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു കാരണവശാലും പരിഗണിക്കില്ളെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ഇതോടെയാണ് അബ്ദുറഹ്മാനെ ട്രഷററാക്കി ഒത്തുതീ൪പ്പ് ഫോ൪മുല രൂപപ്പെട്ടത്. കാസ൪കോട്ടെ അണികളുടെ വികാരം മാനിച്ചില്ളെങ്കിൽ അത് പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്ന തിരിച്ചറിവായിരുന്നു ഇതിന് പിന്നിൽ. എസ്.ടി.യു നേതാവായ എ. അബ്ദുറഹ്മാൻ 1990 മുതൽ കാസ൪കോട് മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
