തിരുവനന്തപുരം: പ൪ച്ചപ്പനിക്കൊപ്പം ജില്ലയിൽ ഡെങ്കിപ്പനിയും പടരുന്നു. ഇന്നലെമാത്രം 17 പേ൪ക്ക് ഡെങ്കി സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 600 ലധികം പേ൪ക്ക് ഡെങ്കി കണ്ടത്തെി. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി കൂട്ടിയാൽ ഇരട്ടിയിലധികം വരുമെന്നാണ് കണക്കാക്കുന്നത്. ഒപ്പം എലിപ്പനിയും മലേറിയയും മഞ്ഞപ്പിത്തവും തലസ്ഥാനം കീഴടക്കുകയാണ്.
ഡെങ്കിപ്പനി കൂടുതലും നഗരപ്രദേശങ്ങളിലാണ് റിപ്പോ൪ട്ട് ചെയ്തിരിക്കുന്നത്. ഒപ്പം അതി൪ത്തി പ്രദേശങ്ങളിലും ഡെങ്കി കൂടുതലായി റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. കരമന, മേലാറന്നൂ൪, കരിമഠം കോളനി, കിള്ളിപ്പാലം, ജഗതി തീരപ്രദേശങ്ങൾ, വിഴിഞ്ഞം എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോ൪ട്ട് ചെയ്തിരിക്കുന്നത്. ബുധനാഴ്ച സ്ഥിരീകരിച്ച 17 പേരിൽ കൂടുതലും നഗര പ്രദേശങ്ങളിലാണ്.
മാലിന്യനീക്കം നിലച്ചതും ഇടക്ക് പെയ്യുന്ന ശക്തമായ മഴയും പനി കൂടാൻ കാരണമായിട്ടുണ്ട്.അതി൪ത്തി പ്രദേശമായ പാറശ്ശാലയിലും ഡെങ്കിപ്പനി കൂടുതലായി റിപ്പോ൪ട്ട് ചെയ്യുന്നതായി വിവരമുണ്ട്. മെഡിക്കൽകോളജ് ഉൾപ്പെടെ ജില്ലയിലെ വിവിധ സ൪ക്കാ൪ ആശുപത്രികളിൽ ഡെങ്കിപ്പനി ബാധിച്ച് നിരവധി പേ൪ ചികിത്സയിലുണ്ട്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2012 1:54 PM GMT Updated On
date_range 2012-06-21T19:24:53+05:30തലസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നു
text_fieldsNext Story