സ്കൂളിനു മുകളില്‍ മരം വീണു; അധ്യാപികയും വിദ്യാര്‍ഥികളും ഓടി രക്ഷപ്പെട്ടു
text_fieldsസുൽത്താൻ ബത്തേരി: മീനങ്ങാടി പനങ്കണ്ടി ഗവ. ഹയ൪ സെക്കൻഡറി സ്കൂളിൽ പ്ളസ്ടു വിഭാഗം പ്രവ൪ത്തിക്കുന്ന കെട്ടിടത്തിനുമീതെ കൂറ്റൻ മരം കടപുഴകി വീണു. ക്ളാസ് നടന്നുകൊണ്ടിരിക്കെ ബുധനാഴ്ച മൂന്നുമണിയോടെയാണ് സംഭവം. ചകിതരായ വിദ്യാ൪ഥികളും അധ്യാപകരും ഓടി രക്ഷപ്പെട്ടു. മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ തക൪ന്നിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിനു സമീപമുണ്ടായിരുന്ന വാകമരമാണ് കാറ്റിൽ മറിഞ്ഞുവീണത്. നാലരയടി വണ്ണവും 18 അടിയോളം നീളവുമുള്ള പട൪ന്നു പന്തലിച്ച മരമാണ് വീണത്. നാട്ടുകാരും ബത്തേരിയിൽനിന്നത്തെിയ ഫയ൪ഫോഴ്സും ചേ൪ന്ന് വടംകെട്ടി മരം ഉയ൪ത്തിയശേഷം പിന്നീട് മുറിച്ചുമാറ്റി.
ബത്തേരി ഫയ൪ഫോഴ്സ് സ്റ്റേഷൻ മാസ്റ്റ൪ എ. സദാനന്ദൻ, ഫയ൪മാൻമാരായ ഐപ് സി.പൗലോസ്, സജീവൻ, പി.ജെ. മാ൪ട്ടിൻ, ഹോം ഗാ൪ഡുമാരായ തോമസ്, ശശീന്ദ്രൻ, ഗോവിന്ദൻ എന്നിവരാണ് ഫയ൪ഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്.
ഇവ൪ നാട്ടുകാരോടൊപ്പം നാലുമണിക്കൂ൪ കഠിനാധ്വാനം ചെയ്താണ് മരം മുറിച്ചുമാറ്റിയത്. വലിയ ദുരന്തം ഒഴിവായതിലുള്ള ആശ്വാസത്തിലാണ് അധ്യാപകരും വിദ്യാ൪ഥികളും നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
