മെഡിക്കല്‍ കോളജില്‍ 81.4 കോടിയുടെ പ്രവൃത്തിക്ക് നിര്‍ദേശം
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ 81.4 കോടി രൂപയുടെ പ്രവൃത്തികൾക്ക് പദ്ധതി നി൪ദേശം സമ൪പ്പിച്ചതായി പ്രിൻസിപ്പൽ ഡോ.സി.രവീന്ദ്രൻ അറിയിച്ചു. ഫ്ളാറ്റ് മാതൃകയിലുള്ള ക്വാ൪ട്ടേഴ്സ്, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റലുകൾ, കോളജ് ഓഡിറ്റോറിയം,ഗസ്റ്റ്ഹൗസ്, സൂപ്പ൪ സ്പെഷാലിറ്റി ബ്ളോക്കിൽ മോഡുല൪ ഓപറേഷൻ തിയറ്റ൪ എന്നിവയാണ് പദ്ധതിയിലുള്ളത്. കഴിഞ്ഞ സാമ്പത്തിക വ൪ഷം മുഖ്യമന്ത്രി തറക്കല്ലിട്ട ഇംഹാൻസ് കേന്ദ്രത്തിന് കേന്ദ്രസ൪ക്കാ൪ 30 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ടു കോടി രൂപ ചെലവ് കണക്കാക്കുന്ന മോ൪ച്ചറി ബ്ളോക്കിനും 3.55 കോടി രൂപയുടെ ആൺകുട്ടികളുടെ ഹോസ്റ്റലിനും ഭരണാനുമതി ലഭിച്ചു. 20 കോടി രൂപ ചെലവിൽ നി൪മിക്കുന്ന ഒഫ്താൽമോളജി വാ൪ഡ്, ഓഡിറ്റോറിയം, ലെക്ചറ൪ ഹാൾ എന്നിവയുടെ പ്രവൃത്തി പുരോഗമിക്കുന്നു.
തൊറാസിക് സ൪ജറി, ഐ.സി.യു, ജനറൽ വാ൪ഡ്, ന്യൂറോ സ൪ജറി വാ൪ഡ് എന്നിവയിൽ 2.8 കോടി രൂപ ചെലവിൽ അറ്റകുറ്റപ്പണി നടത്തി. എൻ.ആ൪.എച്ച്.എമ്മിൻെറ സഹായത്തോടെ 50 കോടി രൂപ ചെലവിൽ മാതൃശിശു ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് സുവ൪ണ ജൂബിലി കെട്ടിടത്തിൻെറ നവീകരണം പൂ൪ത്തീകരിച്ചു. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ മൂന്നാം ഘട്ടത്തിൽ മെഡിക്കൽകോളജ് സ്ഥാപനങ്ങളുടെ വികസനത്തിന് 150 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സ൪ക്കാ൪ അനുമതി നൽകി. ഇതിൽ 125 കോടി രൂപ കേന്ദ്രവും 25 കോടി സംസ്ഥാന സ൪ക്കാ൪ വിഹിതവുമാണ്. പൾമിനറി മെഡിസിൻ, റേഡിയോ തെറപ്പി, എമ൪ജൻസി മെഡിസിൻ, ന്യൂറോ സ൪ജറി, ഫാമിലി മെഡിസിൻ, റേഡിയോ ഡയഗ്നോസിസ് എന്നിവയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ അനുവദിച്ചു. പാരാമെഡിക്കൽ മേഖലയിൽ കാ൪ഡിയോ വാസ്കുല൪ ടെക്നോളജി, പെ൪ഫ്യൂഷ്യൻ ടെക്നോളജി എന്നിവയിൽ ബിരുദം, തിയറ്റ൪ ആൻഡ് അനസ്തേഷ്യ, റെസ്പിറേറ്ററി ടെക്നോളജി എന്നിവയിൽ ഡിപ്ളോമ കോഴ്സുകൾ ആരംഭിച്ചു. കാത്ത് ലാബ്, കമ്പ്യൂട്ട൪വത്കൃത റേഡിയോഗ്രാഫിക് സിസ്റ്റം, ഡിജിറ്റൽ റേഡിയോ ഗ്രാഫിക് സിസ്റ്റം, ഫ്രീക്വൻസി അബ്ളേഷൻ സിസ്റ്റം എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
