Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവിജയ വീഥിയില്‍ ശൈഖ...

വിജയ വീഥിയില്‍ ശൈഖ അല്‍ സഅബി

text_fields
bookmark_border
വിജയ വീഥിയില്‍ ശൈഖ അല്‍ സഅബി
cancel

അബൂദബി: വി.ഐ.പി സുരക്ഷാ രംഗത്തും ആഭ്യന്തര സുരക്ഷാ മേഖലയിലും ഒരുപോലെ വിജയം നേടിയ ലഫ്റ്റനൻറ് ശൈഖ ഉബൈദ അൽ സഅബി അബൂദബി പൊലീസിൻെറ അഭിമാനമാകുന്നു. അബൂദബി പൊലീസിൽ ചേ൪ന്ന് 15 വ൪ഷത്തിനിടെ ഇവ൪ കൈവരിച്ച നേട്ടങ്ങൾ ഏറെയാണ്. അബൂദബി പൊലീസിൽ വി.ഐ.പി സുരക്ഷാ വിഭാഗത്തിൽ പ്രവ൪ത്തിക്കുന്ന ശൈഖ അൽ സഅബി, നിരവധി സുപ്രധാന വ്യക്തികളുടെ സുരക്ഷാ ചുമതല വിജയകരമായി നിറവേറ്റി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ നടന്ന എല്ലാ പരിശീലനങ്ങളിലും തൻെറ കഴിവ് തെളിയിച്ച് ഇതിനകം നിരവധി സ൪ട്ടിഫിക്കറ്റുകളും മറ്റു അംഗീകാരങ്ങളും കരസ്ഥമാക്കി. പുരുഷൻമാ൪ക്ക് പോലും വിജയിക്കാൻ ഏറെ പ്രയാസമുള്ള ഒട്ടേറെ കഠിന പരിശീലനങ്ങളാണ് ശൈഖ നിഷ്പ്രയാസം നേരിട്ടത്. ലോകത്തെ ഒട്ടുമിക്ക അത്യാധുനിക ആയുധങ്ങളും ഉപയോഗിക്കാൻ വൈദഗ്ധ്യം നേടിയിട്ടുണ്ട്.
ജി.സി.സി, അന്ത൪ദേശീയ തലങ്ങളിൽ നടന്ന നിരവധി സുരക്ഷാ സമ്മേളനങ്ങളിൽ പങ്കെടുത്തു. അറബ് വനിതാ സമ്മേളനങ്ങളിൽ സ്ഥിരമായി പങ്കെടുക്കുന്നു.
ആഭ്യന്തര സുരക്ഷാ രംഗത്ത്, ഫുട്ബാൾ മൽസരങ്ങളിലും മറ്റും സുരക്ഷാ സംവിധാനങ്ങളുടെ നിയന്ത്രണം പലപ്പോഴും ശൈഖ അൽ സഅബിക്കാണ്.
അബൂദബി പൊലീസ് കോളജിൽനിന്ന് മെറിറ്റ് മെഡൽ, വ്യോമ വിഭാഗത്തിൻെറ മെഡൽ തുടങ്ങിയവ നേടിയ ശൈഖ അൽ സഅബി, സുരക്ഷാ മേഖലയിൽ പ്രവ൪ത്തിക്കാൻ വനിതകൾ കൂടുതലായി മുന്നോട്ടു വരണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. പലപ്പോഴും തങ്ങൾക്ക് ഈ മേഖലയിൽ പ്രവ൪ത്തിക്കാൻ സാധിക്കില്ളെന്ന ആശങ്ക കാരണമാണ് പലരും മടിക്കുന്നത്. എന്നാൽ, ആത്മവിശ്വാസമുണ്ടെങ്കിൽ ഏത് പരീക്ഷണ ഘട്ടത്തെയും വനിതകൾക്ക് അതിജീവിക്കാൻ സാധിക്കുമെന്ന് ശൈഖ അൽ സഅബി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story