ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകളിലെ ശമ്പള വര്‍ധന: പ്രതീക്ഷയോടെ ഇന്ത്യന്‍ വിദ്യാലയങ്ങളിലെ അധ്യാപകര്‍
text_fieldsദോഹ: രാജ്യത്തെ ഇൻഡിപെൻഡൻറ് സ്കൂളുകളിലെ അധ്യാപക൪ക്ക് ശമ്പളം വ൪ധിപ്പിച്ച സ൪ക്കാ൪ നടപടി, തുഛമായ വേതനം ലഭിക്കുന്ന ഇന്ത്യൻ സ്കൂൾ അധ്യാപകരിൽ പ്രതീക്ഷയുണ൪ത്തുന്നു. സമാന തസ്തികകളിൽ ജോലി ചെയ്യുന്നവ൪ക്ക് ലഭിക്കുന്ന വേതനത്തിലെ വൻ അന്തരം കാരണം ഇന്ത്യൻ സ്കൂളുകളിലെ അധ്യാപക൪ പൊതുവെ അതൃപ്തരാണ്.
മലയാളികളടക്കം ഒട്ടേറെ പ്രവാസി ഇന്ത്യക്കാ൪ ജോലി ചെയ്യുന്ന ഇൻഡിപെൻഡൻറ് സ്കൂളുകളിൽ, വേതന വ൪ധനക്ക് മുമ്പ് തന്നെ 10,000 റിയാലിന് മുകളിൽ ശമ്പളം ലഭിച്ചിരുന്നു. എന്നാൽ ഇതേ തൊഴിലെടുക്കുന്ന മിക്ക ഇന്ത്യൻ സ്കൂൾ അധ്യാപക൪ക്കും ഇതിൻെറ മൂന്നിലൊന്ന് ശമ്പളം പോലും ലഭിക്കുന്നില്ല. ശരാശരി 2,000 മുതൽ 4,000 റിയാൽ വരെയാണ് ഈ സ്കൂളുകളിൽ ശമ്പളം നൽകുന്നത്. വ൪ഷങ്ങളുടെ പ്രവൃത്തി പരിചയവും ബിരുദാനന്തര ബിരുദവുമുള്ള അധ്യാപ൪ക്ക് വരെ ഇതു തന്നെയാണ് അവസ്ഥ. ഇതിന് പുറമെ രണ്ട് വ൪ഷത്തിലൊരിക്കൽ നാട്ടിലേക്കുള്ള വിമാന ടിക്കറ്റും അവധി ശമ്പളവും മിക്ക സ്കൂളുകളും അനുവദിക്കുന്നുണ്ട്.
ഖത്തറിൽ ജീവിത ചെലവ് കൂടിയ സാഹചര്യത്തിൽ പല അധ്യാപകരും രണ്ടറ്റം മുട്ടിക്കാൻ ഏറെ പ്രയാസമനുഭവിക്കുകയാണ്. സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന ശമ്പളം കൊണ്ട് മാത്രം ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ദോഹയിലെ പ്രമുഖ ഇന്ത്യൻ സ്കൂളിലെ അധ്യാപകൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വിദ്യാ൪ഥികൾക്ക് സ്വകാര്യ ട്യൂഷൻ നൽകിയും മറ്റുമാണ് നേരത്തെ അധ്യാപക൪ വരുമാനം കണ്ടത്തെിയിരുന്നത്. എന്നാൽ സുപ്രീം കൗൺസിൽ ഇത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതോടെ പല അധ്യാപക൪ക്കും ഈ മാ൪ഗവും അടഞ്ഞു. ജോലി ഭാരം കൂടുതലും വേതനം തുച്ഛവുമായതിനാൽ ഖത്തറിലെ ഇന്ത്യൻ സ്കൂൾ അധ്യാപകരിൽ ഭൂരിഭാഗവും കടുത്ത അതൃപ്തിയിലുമാണ്. നാട്ടിലെ സ്കൂളുകളുമായി തട്ടിച്ചുനോക്കുമ്പോൾ ഇവിടെ ജോലി ഭാരം ഏറെ കൂടുതലാണെന്ന് അധ്യാപക൪ പറയുന്നു. ആഴ്ചയിൽ 28 മുതൽ 30 വരെ പിരീയഡുകളുള്ള അധ്യപക൪ക്ക്, വളരെ കുറഞ്ഞ ഒഴിവു സമയമാണ് ലഭിക്കുന്നതെന്നും ആക്ഷേപമുണ്ട്.
നിരന്തര മൂല്യ നി൪ണയ രീതി (സി.സി.ഇ) രീതി കൂടി വന്നതോടെ ഇത് പതിൻമടങ്ങ് വ൪ധിച്ചതായി അധ്യാപക൪ പറയുന്നു. സ്കൂൾ സമയം കഴിഞ്ഞുള്ള യോഗങ്ങളും മറ്റ് പരിപാടികളും കാരണം അധ്യാപക൪ മണിക്കൂറുകളോളം സ്കൂളുകളിൽ തന്നെ ചെലവഴിക്കേണ്ടി വരികയാണ്. ഇതുകഴിഞ്ഞ് താമസ സ്ഥലത്തത്തെിയാലും സ്കൂൾ കാര്യങ്ങൾ ചിന്തിക്കാനേ സമയം കിട്ടാറുള്ളൂവെന്നാണ് അധ്യാപക൪ പറയുന്നത്. വിവിധ ഫീസുകളും മറ്റും വ൪ധിപ്പിക്കുമ്പോഴും ജീവനക്കാരുടെ വേതന വ൪ധനക്ക് സ്കൂൾ അധികൃത൪ താൽപര്യമെടുക്കുന്നില്ളെന്നും അവ൪ പരാതിപ്പെടുന്നു. ഇൻഡിപെൻഡൻറ് സ്കൂൾ അധ്യാപക൪ക്ക് മികച്ച രീതിയിൽ ശമ്പളം വ൪ധിപ്പിച്ച സാഹചര്യത്തിൽ ഇന്ത്യൻ സ്കൂളുകളിലും ഇത്തരം നടപടികളുണ്ടാകണമെന്ന ആവശ്യമുയ൪ന്നിട്ടുണ്ട്. തങ്ങളുടെ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിലും വിദ്യാഭ്യാസ സുപ്രീം കൗൺസിൽ ഇടപെടണമെന്ന് അധ്യാപകൾ ആവശ്യപ്പെടുന്നു.
ഖത്തറിലെ ഇൻഡിപെൻഡൻറ് സ്കൂളുകളിലെ വിദേശി അധ്യാപകരുടെ ശമ്പളം നാലായിരം റിയാൽ വ൪ധിപ്പിച്ച് കഴിഞ്ഞ ദിവസമാണ് സുപ്രീം വിദ്യാഭ്യാസ കൗൺസിൽ ഉത്തരവിറക്കിയത്. ഇതോടെ കുടുംബത്തോടെ കഴിയുന്ന അധ്യാപകരുടെ ശമ്പളം 15,600 റിയാലും ബാച്ച്ലറായി താമസിക്കുന്നവരുടെ ശമ്പളം 12,600 റിയാലുമായി ഉയ൪ന്നിട്ടുണ്ട്. അധ്യാപകേതര വിദേശി ജീവനക്കാരുടെ ശമ്പളത്തിലും 2,000 റിയാലിൻെറ വ൪ധനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
