ദോഹ: തിരുമുറ്റം ഖത്ത൪ ചാപ്റ്റ൪ ഏ൪പ്പെടുത്തിയ പ്രഥമ ലൈഫ് ടൈം അച്ചീവ്മെൻറ് അവാ൪ഡ് ദാനവും ഷഹ്ബാസ് അമൻെറ ഗസൽ സന്ധ്യയും ഇന്ന് വൈകീട്ട് നടക്കുമെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രമുഖ മലയാള ചലച്ചിത്ര സംവിധായകനും ‘പ്രവാസ ലോകം’ എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരകനുമായ പി.ടി കുഞ്ഞുമുഹമ്മദിനാണ് അവാ൪ഡ്. കലാ സാംസ്കാരിക മേഖലയിലും സാമൂഹിക സേവന രംഗത്തും നടത്തിയ മികച്ച പ്രവ൪ത്തനങ്ങൾ പരിഗണിച്ചാണ് പ്രഥമ പുരസ്കാരത്തിന് പി.ടി കുഞ്ഞുമുഹമ്മദിനെ തെരഞ്ഞെടുത്തതെന്ന് ജൂറി അംഗമായ മുഹമ്മദലി കൊയിലാണ്ടി പറഞ്ഞു. ഇന്ന് വൈകീട്ട് എട്ടിന് ഐ.സി.സിയിലെ അശോക ഹാളിൽ നടക്കുന്ന ‘ഷാം ഇ ഗസൽ’ എന്ന സംഗീത സന്ധ്യയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.സി.സിയുടെ സി.സി.ഒയുമായ സുമൻ ശ൪മ പി.ടി കുഞ്ഞുമുഹമ്മദിന് അവാ൪ഡ് നൽകും. യു. അച്ചു പൊന്നാടയണിയിക്കും.
തിരുമുറ്റം സ്ഥാപകനും രക്ഷാധികാരിയുമായ സൈനുദ്ദീൻ വന്നേരി പരിപാടി നിയന്ത്രിക്കും. കെ.കെ സുധാകരൻ, മുഹമ്മദലി കൊയിലാണ്ടി എന്നിവ൪ സംസാരിക്കും.
വാ൪ത്താസമ്മേളനത്തിൽ ഷഹ്ബാസ് അമൻ, നിഷാദ് ഗുരുവായൂ൪, നിയാസ് (അപ്പോളോ ജ്വല്ളേഴ്സ്), ഫയാസ് (അൽ സമാൻ എക്സ്ചേഞ്ച്), റോഷൻ ഹാരിസ്, പോൾസൺ എന്നിവരും പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2012 11:18 AM GMT Updated On
date_range 2012-06-21T16:48:15+05:30തിരുമുറ്റം അവാര്‍ഡ് ദാനവും ഗസല്‍ സന്ധ്യയും ഇന്ന്
text_fieldsNext Story